28.1 C
Kottayam
Sunday, June 7, 2026

ആദ്യ രാത്രിയില്‍ മദ്യപിച്ച് വന്നതോടെ അയാളെ എനിക്ക് മനസിലായി! വിവാഹജീവിതത്തെ കുറിച്ച് ശോഭ വിശ്വനാഥന്‍

Must read

കൊച്ചി:നടി, ബിസിനസുകാരി എന്നതിലുപരി ബിഗ് ബോസ് താരമാണ് ശോഭ വിശ്വനാഥന്‍. യുവസംരംഭകയായി കരിയറില്‍ സജീവമായ കാലത്താണ് ശോഭ കള്ളക്കേസില്‍ കുടുങ്ങുന്നത്. പ്രണയാഭ്യാര്‍ഥന നിരസിച്ചു എന്നതിന്റെ പേരിലായിരുന്നു ശോഭയെ സുഹൃത്ത് ചതിക്കുന്നത്. നടിയുടെ ബിസിനസ് സ്ഥാപനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് വെച്ച് പോലീസിനെ കൊണ്ട് പിടിപ്പിക്കുകയാണ് ചെയ്തത്.

തന്നെ നാണംക്കെടുത്തി അതിലൂടെ എല്ലാം തകര്‍ന്ന് ഞാന്‍ ആത്മഹത്യ ചെയ്യുമെന്നാണ് അദ്ദേഹം കരുതിയിരുന്നത്. എന്നാല്‍ കേസിനെ ധൈര്യത്തോടെ നേരിട്ട് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചുവെന്നാണ് ശോഭ പറയുന്നത്. അന്ന് ശരിക്കും സംഭവിച്ചതെന്താണെന്നും അതിന് മുന്‍പ് തന്റെ വിവാഹജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ചും മനസ് തുറക്കുകയാണ് താരമിപ്പോള്‍.

ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലായിരുന്നു ശോഭ വിശ്വനാഥും മത്സരിച്ചത്. വിജയസാധ്യത ഏറെയുള്ള ശക്തയായ മത്സരാര്‍ഥിയായിരുന്നു ശോഭ. ഷോ യിലേക്ക് വന്നതിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളെ പറ്റി ശോഭ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വിവാഹത്തെ കുറിച്ചും മനസ് തുറന്നിരക്കുകയാണ് നടി.

ശാരീരിക പീഡനത്തെക്കാളും വലുതമാണ് മാനസിക പീഡനം. ആളുകള്‍ ശിക്ഷിക്കപ്പെട്ടാലേ അതിലൊരു അവസാനം വരികയുള്ളു. നീതി വേഗം കിട്ടണം. അത്രയും ആളുകളിലേക്ക് അതൊരു താക്കീതായിട്ടെത്തും. പലരും മിണ്ടാതെ പേടിച്ച് ഇരിക്കുകയാണ്. ഞാന്‍ സര്‍വൈവല്‍ ഗൈഡാണ്. എനിക്കിങ്ങനെ സംഭവിച്ചത് പോലെ വേറെ ആര്‍ക്കും സംഭവിക്കാതെ ഇരിക്കാന്‍ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. പിന്നെ അവരുടെ കുറ്റകൃത്യം എല്ലാവരും അറിഞ്ഞെന്നത് അവര്‍ക്ക് കിട്ടാവുന്നതില്‍ ഒരു ശിക്ഷയാണെന്നും ശോഭ പറയുന്നു.

- Advertisement -

തന്റെ വിവാഹജീവിതത്തെ കുറിച്ചും താരം പറഞ്ഞിരുന്നു. ‘സുരക്ഷിതമായി എല്ലാ സൗകര്യങ്ങളോടും കൂടെ ജീവിച്ചിരുന്ന ആളാണ് ഞാന്‍. ഇഷ്ടമുള്ളതൊക്കെ പഠിച്ചതിന് ശേഷം നല്ലൊരു ജോലിയില്‍ കയറി. അത്രയും സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് വിവാഹം കഴിക്കുന്നത്. അവിടെ ഗാര്‍ഹീക പീഡനം വരെ അനുഭവിക്കേണ്ടി വന്നു. പക്ഷേ എന്നിരുന്നാലും ഞാനൊരു ഇരയാണെന്ന് പറയില്ല. കാരണം അങ്ങനൊന്ന് സംഭവിച്ചത് കൊണ്ടാണ് ഇന്നത്തെ ഞാനുണ്ടാകുന്നത്.’

- Advertisement -

‘വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തിയ വിവാഹമായിരുന്നു. അതും ഒരു അറിയപ്പെടുന്ന, സമ്പന്ന കുടുംബത്തില്‍ നിന്നും. അദ്ദേഹം ആല്‍ക്കഹോളിക് ആണെന്ന് ആദ്യ രാത്രിയിലാണ് ഞാന്‍ അറിയുന്നത്. കാരണം അന്നത്തെ ദിവസം ആരും കുടിച്ച് വൈകി വരില്ലല്ലോ. ഒത്തിരി വിവാഹാലോചനകള്‍ വന്നിട്ടും അവസാനം തിരഞ്ഞെടുത്തത് അതായി പോയി.

കല്യാണത്തിന് ഒരാഴ്ച മുന്‍പാണ് ഞാന്‍ വരുന്നത്. വിവാഹനിശ്ചയവും കല്യാണവുമൊക്കെ ഏകദേശം അടുത്തടുത്ത ദിവസങ്ങളിലാണ് നടത്തിയത്. അന്ന് ഒരു തീരുമാനം എടുക്കാനുള്ള ശക്തി എനിക്കിലായിരുന്നു. ഇപ്പോഴത്തെ കുട്ടികളോട് ഞാന്‍ എന്റെ അനുഭവം അവരോട് പറഞ്ഞ് കൊടുക്കാറുണ്ട്. എനിക്ക് പറ്റിയ തെറ്റ് ഇതാണ്. അതുപോലെ ആവര്‍ത്തിക്കാതെ ഇരിക്കാനുള്ള കാര്യങ്ങളാണ് ഞാന്‍ അവരോട് പറയാറുള്ളത്.

മൂന്നര വര്‍ഷത്തോളം അയാളുടെ കൂടെ ജീവിച്ചു. അത്രയും മനസിലാക്കി കൂടെ നിന്നു. പിന്നീട് പല തരത്തിലുള്ള ശരീരിക മാനസിക പീഡനങ്ങളും നേരിടേണ്ടി വന്നു. മൂന്ന് വര്‍ഷം ആ ജീവിതം ഞാന്‍ എങ്ങനെ ജീവിച്ചു എന്നിപ്പോഴും അറിയില്ല. പക്ഷെ ആ ജീവിതമാണ് എന്നെ ഇന്ന് കൂടുതല്‍ കരുത്തുള്ളവളാക്കിയതെന്നാണ്,’ ശോഭ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

Popular this week