24.9 C
Kottayam
Saturday, June 6, 2026

‘പേജ് ഒന്ന് ആക്റ്റീവ് ആക്കാമെന്നു വിചാരിച്ചു’ പെണ്‍ സുഹൃത്തിനൊപ്പമുള്ള ചിത്രവുമായി ഗോപി സുന്ദര്‍

Must read

കൊച്ചി: സമീപകാലത്ത് പലപ്പോഴും സോഷ്യൽ മീഡിയ വാളുകളിൽ നിറയുന്ന ആളാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടുള്ളതവയാണ് ഏറെയും. ​ഗായിക അമൃത സുരേഷുമായുള്ള വിവാഹവും തുടർന്നുള്ള കാര്യങ്ങളുമാണ് ​ഗോപി സുന്ദറിനെതിരെ അടുത്തകാലത്ത് വിമർശനങ്ങൾ ഉയരാൻ കാരണം. 

തുടര്‍ന്ന് പലപ്പോഴായി സ്ത്രീ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഗോപി സുന്ദര്‍ ഇട്ടാല്‍ ഉടന്‍ വലിയ ട്രോളും, നെഗറ്റീവ് കമന്‍റുമാണ് അടിയില്‍ വരാറ്. ഇത്തരത്തില്‍ പലപ്പോഴും തന്‍റെ കമന്‍റ് ബോക്സ് പലപ്പോഴായി ഗോപി സുന്ദര്‍ അടച്ചുവച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ പങ്കുവച്ച ചിത്രം എല്ലാവരെയും ഞെട്ടിച്ചു. 

‘പേജ് ഒന്ന് ആക്റ്റീവ് ആക്കാമെന്നു വിചാരിച്ചു’ എന്ന ക്യാപ്ഷനോടെയാണ് ഒരു സ്ത്രീ സുഹൃത്തിനൊപ്പമുള്ള ഫോട്ടോ ഗോപി സുന്ദര്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ പതിപ് പോലെ കമന്‍റ് ബോക്സോ ഓഫാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അതിനാല്‍ തന്നെ താഴെ പലവിധ കമന്‍റുകളാണ് വരുന്നത്. 

‘നിങ്ങൾ നിങ്ങളെ ഇഷ്ടംപോലെ ജീവിതം ആസ്വദിക്കൂ, പക്ഷെ ഒരു കാര്യം പറയാനുണ്ട്  ഇപ്പൊ പാട്ടുകളൊന്നും കാണുന്നില്ല അതും കൂടെയുണ്ടെങ്കിൽ നമ്മൾ ഹാപ്പി’ എന്നാണ് പോസ്റ്റിന് വന്നിരിക്കുന്ന ഒരു കമന്‍റ്. എന്നാല്‍ അതിന് തന്‍റെ പുതിയ ചിത്രത്തിലെ ഗാനം തിരിച്ച് മറുപടി കൊടുത്താണ് ഗോപി സുന്ദര്‍ പ്രതികരിച്ചത്. 

- Advertisement -

ആസിഫ് അലി – സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അഡിയോസ് അമിഗോ’യിലെ ആദ്യ ഗാനം ‘മണ്ണേ നമ്പി’യാണ് കഴിഞ്ഞ ദിവസം ഗോപി സുന്ദറിന്‍റെ പുറത്ത് ഇറങ്ങിയ പാട്ട്.  വിനായക് ശശികുമാറിന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകി യുവ ഗായകൻ ഡബ്സി ആലപിച്ച ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു. 

- Advertisement -

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും വ്യത്യസ്തമായ  വേഷത്തിൽ എത്തുന്ന ചിത്രം ഈ ഓഗസ്റ്റ് 15 ന് ആണ് തിയറ്ററുകളിൽ എത്തുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ‘അഡിയോസ് അമിഗോ’ സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് നാസറാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week