24.7 C
Kottayam
Monday, June 8, 2026

ഞാൻ എന്റെ മകളെയും കൊണ്ട് ഓടിയതാണ്, നീ തളരരുത്!, മനോജ് കെ ജയൻ പറഞ്ഞതിനെക്കുറിച്ച് ബാല

Must read

കൊച്ചി:മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടൻ ബാല. തമിഴ് സിനിമാ കുടുംബത്തിൽ ജനിച്ച ബാല മലയാള സിനിമയിലൂടെയാണ് വലിയ താരമായി മാറിയത്. ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞു നിന്നിരുന്ന താരത്തിന് യുവാക്കൾക്കിടയിൽ വരെ നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്.

നിരവധി മികച്ച കഥാപാത്രങ്ങളെയാണ് ബാല മലയാളത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് എന്നിവർക്കൊപ്പമെല്ലാം ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട് താരം. ഏകദേശം പതിനഞ്ച് വർഷത്തോളമായി സിനിമയിൽ സജീവമാണ് നടൻ. നടനെന്നതിലുപരി സംവിധായകനും നിർ‌മാതാവുമെല്ലാമാണ് ബാല ഇന്ന്.

അടുത്തിടെ സിനിമകളിൽ അഭിനയിക്കുന്നത് കുറവാണെങ്കിലും ബാല എന്നും ലൈം ലൈറ്റിൽ തന്നെയുണ്ട്. നൽകുന്ന അഭിമുഖങ്ങളിലൂടെയാണ് ബാല വൈറലായി മാറാറുള്ളത്. ബാലയുടെ പല ഡയലോഗുകളും ചേഷ്ഠകളുമെല്ലാം മിമിക്രി കലാകാരന്മാരും ട്രോളന്മാരും നിരന്തരമായി ഉപയോഗിക്കുന്നുണ്ട്.

- Advertisement -

- Advertisement -

അതേസമയം, ബാലയുടെ സിനിമാ കരിയർ പോലെ തന്നെ ആരാധകർക്ക് സുപരിചിതമാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും. വ്യക്തി ജീവിതത്തിൽ നിരവധി മോശം അനുഭവങ്ങളിലൂടെ നടൻ കടന്നു പോയിട്ടുണ്ട്. തന്റെ ജീവിതത്തിലെ മിക്ക സംഭവങ്ങളും ബാല തുറന്ന് പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹബന്ധത്തിന്റെ തകർച്ചയും ബാലയുടെ രണ്ടാം വിവാഹവുമെല്ലാം ആരാധകർ ചർച്ച ചെയ്തിട്ടുള്ളതാണ്.

ആദ്യം ബാല വിവാഹം ചെയ്തത് ​ഗായിക അമൃത സുരേഷിനെയായിരുന്നു. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ഇരുവരും. ആ ബന്ധത്തിൽ ബാലയ്ക്ക് ഒരു മകമുണ്ട്. മകൾ ജനിച്ച് അധികം വൈകാതെയാണ് ഇരുവരും വേർപിരിഞ്ഞത്. അമ‍ൃതയുടെ സംരക്ഷണയിലാണ് മകൾ ഇപ്പോൾ ഉള്ളത്.

- Advertisement -

രണ്ടാം വിവാഹം വരെ ഇടയ്ക്കിടെ മകളെ സന്ദർശിക്കാറുണ്ടായിരുന്നു ബാല. മകളോടൊപ്പം സമയം ചെലവഴിക്കുകയും മറ്റും ചെയ്തിരുന്നു താരം. എന്നാൽ രണ്ടാം വിവാഹത്തിന് ശേഷം ബാല മകളെ സന്ദർശിക്കാതെ ആയി എന്നാണ് പറയുന്നത്.

അതേസമയം, ചില അഭിമുഖങ്ങളിൽ മകളെ കുറിച്ച് താരം സംസാരിച്ചിട്ടുണ്ട്. മകളെ താൻ മിസ് ചെയ്യുന്നുണ്ടെന്ന് ഉൾപ്പെടെ നടൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഏറ്റവും പുതിയ ഒരു അഭിമുഖത്തിൽ നടൻ മനോജ് കെ ജയൻ തന്നോട് പറഞ്ഞ കാര്യം പങ്കുവച്ചിരിക്കുകയാണ് ബാല. താനും മകളെയും കൊണ്ട് ഒരുപാട് ഓടിയതാണ് തളരരുത് ഒപ്പമുണ്ടെന്ന് മനോജ് കെ ജയൻ പറഞ്ഞു എന്നാണ് ബാല പറയുന്നത്.

‘എനിക്ക് കിട്ടിയ ഏറ്റവും വലിയ സ്വത്താണ് മനോജ് കെ ജയൻ. ഒരിക്കൽ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു. അത് ഈ ഇന്റർവ്യൂവിൽ പറയാമോ എന്നറിയില്ല. ‘ബാല എന്റെ ജീവിതത്തിൽ ഞാൻ എന്റെ മകളെയും കൊണ്ട് ഓടിയതാണ്. അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്. നീ തളരരുത്. തിരിച്ചുവരണം. ബാല ഞാൻ ഉണ്ട്’ ആ ഒരു വാക്ക്,’

‘സിനിമയിൽ എത്രകാലം ഒരു നടൻ ഉണ്ടാവുമെന്ന് അറിയില്ല. എത്രനാൾ കാശ് ഉണ്ടാവുമെന്ന് അറിയില്ല. എത്രകാലം നമ്മുക്ക് വണ്ടിയുണ്ടാകും വീടുണ്ടാകും എന്നറിയില്ല. വിളിച്ച് ഭക്ഷണം കഴിച്ചൊന്ന് ചോദിക്കാനുള്ള മനസ് എത്രപേർക്ക് ഉണ്ടാവും. അത് വേണം!,’ ബാല പറഞ്ഞു.

ആദ്യം നടി ഉർവശിയെ വിവാഹം കഴിച്ച മനോജ് കെ ജയന് ആ ബന്ധത്തിലാണ് മകൾ ഉള്ളത്. കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകൾ ഇപ്പോൾ ബാംഗ്ലൂരിൽ ജോലി ചെയ്യുകയാണെന്ന് മനോജ് കെ ജയൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മനോജ് കെ ജയനെ കുറിച്ച് മറ്റൊരു രസകരമായ സംഭവും ബാല പങ്കുവയ്ക്കുന്നുണ്ട്. ‘മനോജ് കെ ജയനെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം ഞാൻ പറയാം. ഇന്ന് കേരളത്തിൽ മലയാളത്തിൽ ഉള്ള ഏത് നടനായിട്ട് താരതമ്യം ചെയ്താലും മനോജ് കെ ജയനേക്കാൾ നന്നായി കോമഡി ചെയ്യുന്ന ഒരാളില്ല,’

‘ഒരിക്കൽ റാവിസ് ഹോട്ടലിൽ വെച്ച് മനോജേട്ടൻ പറഞ്ഞ കോമഡി കേട്ട് ഞാൻ ചിരിച്ച് വയറൊക്കെ വേദനിച്ച് ഇരുന്നിടത് നിന്ന് താഴെ വീണു. ചേട്ടാ നിർത്ത് ചേട്ടാ എന്ന് പറഞ്ഞോണ്ട് ഇരുന്നു. ഭയങ്കര ഹ്യുമർ സെൻസാണ്. എന്നാൽ അത് പറയുന്നത് അറിയില്ല. സിംപിൾ ആയിട്ട് പറഞ്ഞു കളയും. പുള്ളിയെ വെല്ലുന്ന ഒരു കോമഡി താരവും ഇല്ല,’ ബാല പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week