28.8 C
Kottayam
Thursday, June 4, 2026

എനിക്ക് ‘ഗോമൂത്രം’ ഭയങ്കര ഇഷ്ട്ടം; ഇത് കുടിച്ചാൽ ദഹനപ്രശ്‌നങ്ങള്‍ അടക്കം പമ്പ കടക്കും; 15 മിനിറ്റിൽ പനിയൊക്കെ ആവിയായി പറക്കും;മദ്രാസ് ഐഐടി ഡയറക്ടറുടെ പ്രസംഗം കേട്ട് കിളി പോയി സോഷ്യല്‍ മീഡിയ

Must read

ചെന്നൈ: ഇന്ത്യയിൽ ഗോമൂത്രവുമായി ബന്ധപ്പെട്ട വാർത്തകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകും. ചിലരൊക്കെ ഗോമൂത്രത്തിനെ വിശുദ്ധമായി കാണുമ്പോൾ മറ്റുചിലർ ഇതിനെ എതിർക്കുന്നവരും ഉണ്ട്. നോർത്ത് ഇന്ത്യയിലാണ് ഗോമൂത്രം കുടിക്കുന്നതൊക്കെ സർവസാധാരണമായി കാണുന്നത്. ഇത് കുടിക്കുന്ന വിഡീയോസൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

ഇപ്പോഴിതാ, തമിഴ്‌നാട്ടിൽ നിന്ന് ഒരു പ്രസ്താവനയുമായി ഐഐടി ഡയറക്ടർ രംഗത്ത് വന്നിരിക്കുകയാണ്. തനിക്ക് ഗോമൂത്രം വളരെ ഇഷ്ടമാണെന്നും. അത് കുടിക്കുന്നത് നല്ലതാണെന്നും എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. താൻ പറയുന്നത് എല്ലാം കേട്ട് കിളി പറന്ന് നിൽക്കുന്ന ജനങ്ങളെയും ഒരു സൈഡിൽ കാണാം. നിരവധി ഔഷധഗുണങ്ങൾ ഉണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. മദ്രാസ് ഐഐടി ഡയറക്ടർ വി. കാമകോടിയാണ് വ്യത്യസ്തമായ ഇത്തരം പരാമർശങ്ങൾ നടത്തിയിരിക്കുന്നത്.

- Advertisement -

ഗോമൂത്രത്തിന്റെ ഔഷധഗുണത്തെ പ്രശംസിക്കുന്ന ഐഐടി ഡയറക്ടറുടെ വീഡിയോയാണ് വൈറലാകുന്നത്. മദ്രാസ് ഐഐടി ഡയറക്ടറായ വി. കാമകോടിയുടെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

- Advertisement -

ഗോമൂത്രത്തിന് ബാക്ടീരിയേയും ഫംഗസിനേയും പ്രതിരോധിക്കാനാകുമെന്നാണ് കാമകോടിയുടെ പ്രസ്താവന. കൂടാതെ, ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും കാമകോടി അവകാശപ്പെടുന്നുണ്ട്. ഇറിറ്റബ്ള്‍ ബവല്‍ സിന്‍ഡ്രോമിനെതിരെ ഗോമൂത്രം അത്യധികം ഫലപ്രദമാണെന്നും കാമകോടി വ്യക്തമാകുന്നു.

- Advertisement -

ഗോമൂത്രം കുടിച്ചാല്‍ എത്ര കടുത്ത പനിയും മാറുമെന്നും തന്‍റെ അച്ഛനോട് നിര്‍ദേശിച്ച ഒരു സന്ന്യാസിയുടെ കഥ പരാമര്‍ശിച്ച് കാമകോടി പറയുന്നു.മാട്ടുപൊങ്കലിനോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കാമകോടി. അതേസമയം, ഐഐടി ഡയറക്ടറുടെ പ്രസ്താവനയെ അശാസ്ത്രീയമെന്ന് അപലപിച്ച് നേതാക്കളടക്കമുള്ളര്‍ രംഗത്തെത്തിയിട്ടുണ്ട്.

‘‘പനി വന്നപ്പോൾ ഒരു സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു. 15 മിനിറ്റിൽ പനി മാറി. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിനു കഴിയും. ദഹനപ്രശ്നങ്ങളും മാറും.’’ കാമകോടി പറഞ്ഞു. മാട്ടുപൊങ്കലിന്റെ ഭാഗമായുള്ള ഗോ സംരക്ഷണ ശാല ചടങ്ങിലായിരുന്നു കാമകോടിയുടെ പരാമർശം.

അതേസമയം, വീണ്ടും ഗോമൂത്രത്തിനു പുകഴ്‌ത്തൽ. മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടിയാണു ഗോമൂത്രത്തെ വാഴ്‌ത്തി രംഗത്തെത്തിയത് വലിയ ചർച്ച വിഷയം ആയിരിക്കുകയാണ്. ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്നും അതു വിശേഷപ്പെട്ട മരുന്നാണെന്നും കാമകോടി പറയുന്ന വിഡിയോ ഇപ്പോൾ വൈറലാണ്. അതുപോലെ ഇത്തരത്തിൽ അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതു പദവിക്കു നിരക്കാത്തതാണെന്നു കോൺഗ്രസ് എംപി കാർത്തി ചിദംബരം വിമർശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിഹാറിലെ മുസാഫർപുരിൽ ആശുപത്രിയിൽ തീപ്പിടിത്തം; 10 രോഗികൾ മരിച്ചു, മരണ സംഖ്യ ഉയരാൻ സാധ്യത

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ പ്രവർത്തിക്കുന്ന പ്രസാദ് സ്വകാര്യ ആശുപത്രിയിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ നാടിനെ നടുക്കിയ വലിയ ദുരന്തമുണ്ടായത്. ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെ ആശുപത്രിയിലെ അതീവ സുരക്ഷാ വിഭാഗമായ ഐസിയുവിൽ (ICU)...

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

Popular this week