28.4 C
Kottayam
Saturday, June 6, 2026

ഏതാണ്ട് പത്തുമുപ്പത് കിലോ കുറച്ചു… വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്,ഒരു ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടികരഞ്ഞു പോയി; മല്ലിക സുകുമാരൻ

Must read

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ആടുജീവിതം’. കഴിഞ്ഞ വർഷം ജൂലൈയിലാണ് ആടുജീവിതത്തിന്റെ ഷൂട്ടിം​ഗ് അവസാനിപ്പിച്ചത്. സിനിമയ്ക്ക് വേണ്ടി പൃഥ്വി നടത്തിയ മേക്കോവറുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശരീരത്തിലും രൂപത്തിലും വൻ മാറ്റമാണ് പൃഥ്വിരാജ് നടത്തിയത്. ചിത്രത്തിലെ മകന്റെ മേക്കോവർ കണ്ട് ഞെട്ടികരഞ്ഞു എന്ന് പറയുകയാണ് മല്ലിക സുകുമാരൻ.

സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് ഒത്തിരി കഷ്ടപ്പെട്ടെന്ന് മല്ലിക സുകുമാരൻ പറയുന്നു. ബ്ലെസിയുടെ വലിയ സ്വപ്‌നമാണ് ആടുജീവതം എന്നും ആ സ്വപ്‌നം എല്ലാ അനുഗ്രഹത്തോടെയും സാക്ഷാത്കരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നെന്നും മല്ലിക പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.

മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ

ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ച ഒരു ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടികരഞ്ഞു പോയി. എന്നെ കാണിക്കാത്ത പടം വേറെയുണ്ടെന്നാണ് അപ്പോൾ രാജു പറഞ്ഞത്. ഏതാണ്ട് പത്തുമുപ്പത് കിലോ കുറച്ചു. വെറും അസ്ഥിമാത്രമാണ് ഉണ്ടായിരുന്നത്. അതിന്റെ കൂടെ നീട്ടി വളർത്തിയ താടിയും.

- Advertisement -

- Advertisement -

തീരെ അവശാനായുള്ള സ്റ്റിൽസ് ഒന്നും അവൻ എന്നെ കാണിച്ചിട്ടില്ല. അതുവരെ കണ്ടത് തന്നെ സഹിച്ചില്ല. ഇനി ഇത്രയും ഭാരം താന്‍ കുറക്കില്ലെന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്. അത്രയും അവൻ കഷ്ടപ്പെട്ടു. മറ്റാരും അങ്ങനെ ചെയ്യില്ല…ബ്ലെസിയുടെ വലിയ സ്വപ്‌നമാണ് ആടുജീവതം. ആ സ്വപ്‌നം എല്ലാ അനുഗ്രഹത്തോടെയും സാക്ഷാത്കരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്.

ആ സിനിമക്ക് വേണ്ടി ബ്ലെസി എത്രയോ വര്‍ഷങ്ങളായിട്ട് അധ്വാനിക്കുന്നതാണ്. അതിന് വേണ്ടി രാജുവും അറിഞ്ഞ് നിന്നു. അത്രയും വലിയൊരു ആഗ്രഹമായിരുന്നു ആടുജീവിതം. നോവൽ വായിച്ച എല്ലാവർക്കും അത് സിനിമയായാല്‍ എങ്ങനെയുണ്ടാകുമെന്ന് അറിയാന്‍ ആകാംക്ഷയുണ്ട്. എനിക്കും ഉണ്ടത്. എത്രയും പെട്ടെന്ന് റിലീസായാൽ മതിയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week