26 C
Kottayam
Saturday, June 6, 2026

ഐ.ജി. പി.വിജയനെ തിരിച്ചെടുത്തു; സസ്‌പെൻഷൻ റദ്ദാക്കി ഉത്തരവ്

Must read

തിരുവനന്തപുരം: അഞ്ചുമാസത്തെ സസ്‌പെന്‍ഷനുശേഷം ഐ.ജി. പി.വിജയനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. സസ്‌പെന്‍ഷന്‍ റദ്ദാക്കി മുഖ്യമന്ത്രിയാണ് ഉത്തരവിറക്കിയത്. എലത്തൂര്‍ തീവണ്ടി തീവെപ്പുകേസിലെ പ്രതിയുടെ യാത്രാവിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്നാരോപിച്ച് മെയ് 18- നായിരുന്നു വിജയനെ സസ്‌പെന്റ് ചെയ്തത്. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. എം.ആര്‍. അജിത്ത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

എലത്തൂര്‍ കേസ് പ്രതിയെ രത്നഗിരിയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചയുണ്ടായെന്നായിരുന്നു എ.ഡി.ജി.പി.യുടെ റിപ്പോര്‍ട്ട്. അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്ന പി. വിജയനും ഗ്രേഡ് എസ്.ഐ. കെ. മനോജ് കുമാറും പ്രതിയെ കൊണ്ടുവന്ന സംഘത്തെ ബന്ധപ്പെട്ടതായി കണ്ടെത്തിയിരുന്നു.

തീവ്രവാദവിരുദ്ധ സ്‌ക്വാഡ് തലവനായിരുന്ന വിജയനെ നേരത്തേതന്നെ ആ ചുതലയില്‍നിന്ന് മാറ്റിയിരുന്നു. പകരം ചുമതല നല്‍കിയിരുന്നില്ല. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സംസ്ഥാന നോഡല്‍ ഓഫീസര്‍ സ്ഥാനത്തുനിന്നും വിജയനെ നീക്കിയിരുന്നു.

1999 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി. വിജയന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി തുടങ്ങിയതുമുതല്‍ അതിന്റെ സംസ്ഥാന നോഡല്‍ ഓഫീസറായിരുന്നു. ഈ ചുമതല തിരുവനന്തപുരം ഡി.ഐ.ജി.ക്കാണ് നല്‍കിയത്. ബുക്ക് ആന്‍ഡ് പബ്ലിക്കേഷന്‍ എം.ഡി.യുടെ ചുമതലയില്‍നിന്നും വിജയനെ നേരത്തേ നീക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week