27.5 C
Kottayam
Sunday, June 7, 2026

‘നടനെ പ്രണയിച്ചു, എൻ്റെ വിശ്വാസം അവന്‍ തകര്‍ത്തു, ഇപ്പോള്‍ പേടിയാണ്’; തുറന്ന് പറഞ്ഞ് ഇലിയാന

Must read

മുംബൈ:തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയുമെല്ലാം നിറ സാന്നിധ്യമാണ് ഇലിയാന ഡിക്രൂസ്. തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് ഇലിയാന താരമായി മാറുന്നത്.

നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായി കയ്യടി നേടിയ ശേഷമാണ് ഇലിയാന ബോളിവുഡിലെത്തുന്നത്. ആദ്യ സിനിമ മുതല്‍ തന്നെ ബോളിവുഡില്‍ സാന്നിധ്യം അറിയിക്കാന്‍ ഇലിയാനയ്ക്ക് സാധിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഇലിയാന. തന്റെ ജീവിതത്തിലെ വിശേഷങ്ങളും സുന്ദര നിമിഷങ്ങളുമൊക്കെ ഇലിയാന സോഷ്യസല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും ബോഡി ഷെയ്മിംഗിനേക്കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കാറുണ്ട് ഇലിയാന.

ഈയ്യടുത്ത് തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ ഫില്‍റ്റര്‍ ഉപയോഗിക്കില്ലെന്ന ഇലിയാനയുടെ തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു.

- Advertisement -

അതേസമയം ഗോസിപ്പ് കോളങ്ങളിലും ഇലിയാനയുടെ പേര് ഇടം നേടിയിട്ടുണ്ട്. തന്റെ കരിയറില്‍ പല താരങ്ങളുടേയും പേരിനൊപ്പം ഇലിയാനയുടെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. കൂടെ അഭിനയിച്ച നായകന്മാരുമായി താരം പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്.

- Advertisement -

ബോളിവുഡില്‍ സജീവമായതോടെ ഇലിയാന തെന്നിന്ത്യന്‍ സിനിമകള്‍ ചെയ്യുന്നത് കുറച്ചുവെങ്കിലും താരത്തിനോടുള്ള തെന്നിന്ത്യന്‍ ആരാധകരുടെ സ്നേഹത്തിന് കുറവൊന്നും വന്നിട്ടില്ല.

ഒരിക്കല്‍ താനൊരു തെന്നിന്ത്യന്‍ നടനുമായി പ്രണയത്തിലായിരുന്നുവെന്ന് ഇലിയാന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ നടന്‍ പലവട്ടം തന്റെ വിശ്വാസം തകര്‍ത്തുവെന്നാണ് ഇലിയാന പറയുന്നത്.

ഇതോടെ ഇരുവരും പിരിയുകയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

- Advertisement -

”ഞാന്‍ ഒരു നടനുമായി പ്രണയത്തിലായിരുന്നു. ഞാന്‍ അയാളെ പ്രണയിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. പക്ഷെ അയാള്‍ പലവട്ടം എന്റെ വിശ്വാസം തകര്‍ത്തു. ഞാനിത് അര്‍ഹിക്കുന്നില്ലെന്ന് തോന്നിപ്പിച്ചു. അതിനാല്‍ ഞാന്‍ ഇപ്പോള്‍ സൂക്ഷിക്കാന്‍ പഠിച്ചു” എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇലിയാന പറഞ്ഞത്.

എന്നാല്‍ താനുമായി പ്രണയത്തിലായിരുന്ന നടന്‍ ആരെന്ന് വെളിപ്പെടുത്താന്‍ ഇലിയാന കൂട്ടാക്കിയില്ല. ആളുകളെ എളുപ്പത്തില്‍ വിശ്വസിക്കരുതെന്ന് തന്റെ അച്ഛന്‍ ഉപദേശിച്ചിരുന്നുവെന്നും എന്നിട്ടും താന്‍ പ്രണയത്തിലാവുകയായിരുന്നുവെന്നാണ് താരം പറയുന്നത്.

എന്തായാലും ഈ പ്രണയത്തിന് ശേഷം ഇലിയാന മറ്റൊരു പ്രണയത്തിലാവുകയായിരുന്നു. ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫറായ ആന്‍ഡ്രൂ നീബോണുമായിട്ടായിരുന്നു താരം പ്രണയത്തിലായിരുന്നത്. ഇരുവരും 2014 ലാണ് പ്രണയത്തിലാകുന്നത്.

നീണ്ടകാലത്തെ പ്രണയത്തിന് ശേഷം പക്ഷെ ഇരുവരും പിരിയുകയായിരുന്നു. ഇടക്കാലത്ത് ഇരുവരും രഹസ്യമായി വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ പ്രണയം തകര്‍ന്നതോടെ താന്‍ വിഷാദരോഗിയായെന്നാണ് ഇലിയാന പറയുന്നത്.

”നമ്മളെ നോക്കേണ്ടത് നമ്മള്‍ തന്നെയാണ്. അത് ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം തന്നെ വലിയ മാറ്റങ്ങളുണ്ടായി. മാനസികമായി മാത്രമല്ല ശാരീരികമായും ആന്തരികമായും. മോശം സമയത്തിലൂടെയാണ് കടന്നു പോകുന്നതെങ്കില്‍ സ്വയം ശരിയാക്കണം. മറ്റുള്ളവരെ ആശ്രയിക്കരുത്.”

“സ്വയം ആശ്രയിക്കണം. ഞാന്‍ ഒരു തെറാപ്പിസ്റ്റിനെ കാണാന്‍ പോയിരുന്നു. പ്രശംസകളെ അംഗീകരിക്കാന്‍ അവര്‍ പറഞ്ഞു. ഞാന്‍ എന്നെ അംഗീകരിക്കുകയും നന്നായി ജീവിക്കുകയും ചെയ്യുന്നുണ്ട് ഇപ്പോള്‍” എന്നാണ് താരം പറഞ്ഞത്.

തെലുങ്കിലും തമിഴിലും നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ശേഷമാണ് ഇലിയാന ബോളിവുഡിലെത്തുന്നത്. ബര്‍ഫിയിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറുന്നത്. പിന്നീട് താരം തെന്നിന്ത്യന്‍ സിനിമയോട് വിട പറയുകയായിരുന്നു.ദ ബിഗ് ബുള്‍ ആണ് ഇലിയാനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അണ്‍ഫെയര്‍ ആന്റ് ലവ്ലിയാണ് പുതിയ സിനിമ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week