കൊച്ചി:സീത എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് സ്വാസിക വിജയ്. സീരിയല്‍ വലിയ രീതിയിലാണ് ചര്‍ച്ചയാക്കപ്പെട്ടത്. ഇപ്പോള്‍ സീരിയൽ താരമെന്ന് പറയുന്നതിലും നല്ലത് സിനിമാ താരമെന്ന് വിശേഷിപ്പിക്കുന്നതാണ് നല്ലത്. ചതുരം എന്ന സിനിമയിലെ ടൈറ്റിൽ റോളിലാണ് സ്വാസിക തിളങ്ങിയത്.
ചതുരം സിനിമയിൽ അഭിനയിച്ചതിൻ്റെ വിശേഷങ്ങളാണ് നടിയിപ്പോൾ ആരാധകരുമായി പങ്കുവെക്കുന്നത്.
തനിക്ക് ലഭിച്ച അവസരം പലതിന്റെയും പേര് പറഞ്ഞ് നശിപ്പിച്ച് കളയാന്‍ താന്‍ ഒരുക്കമായിരുന്നില്ലെന്നാണ് സ്വാസിക പറയുന്നത്. മാത്രമല്ല ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച സഹതാരങ്ങളായ അലന്‍സിയറിനെയും റോഷന്‍ മാത്യൂവിനെ കുറിച്ചും നടി പറയുന്ന കാര്യങ്ങളും വൈറലാവുകയാണ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് പുത്തന്‍ സിനിമയെ കുറിച്ച് സ്വാസിക മനസ് തുറന്നത്.
‘അലന്‍സിയര്‍ നല്ല സ്‌ട്രോങ് ആര്‍ട്ടിസ്റ്റാണെന്ന അഭിപ്രായവും സ്വാസിക പറഞ്ഞു. ഓരോ സീനും എടുക്കുന്ന സമയത്ത് ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ ചേട്ടനോട് ചോദിക്കാറുണ്ട്. അദ്ദേഹം ചില ഇന്‍പുട്ടുകള്‍ തരും. അതെല്ലാം ഒരുമിപ്പിച്ച് കൊണ്ട് പെര്‍ഫോം ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നാണ്’, നടി പറയുന്നത്.
നടന്‍ റോഷന്‍ മാത്യൂവിനൊപ്പം അഭിനയിച്ചതിനെ പറ്റിയും സ്വാസിക തുറന്ന് സംസാരിച്ചു. ‘റോഷന്‍ വളരെ കംഫര്‍ട്ടബിളായ നടനാണ്. അദ്ദേഹം വളരെ ഡെഡിക്കേറ്റഡാണ്. സീന്‍ എടുക്കുന്ന സമയത്ത് ശ്രദ്ധ വേറെ എവിടേക്കും കൊണ്ട് പോകില്ല.
എന്റെ ക്ലോസ് ഷോട്ട് ആണെങ്കില്‍ പോലും എനിക്കെതിരെ വന്ന് നില്‍ക്കും. കാരവനില്‍ പോയി റസ്റ്റ് എടുക്കില്ല. കൂടെ അഭിനയിക്കുന്നവരെ കംഫര്‍ട്ടബിളാക്കുന്ന നടനാണ് റോഷന്‍. അതാണ് റോഷനുമായി രസകരമായൊരു കെമിസ്ട്രി നേടിയെടുക്കാന്‍ എളുപ്പമാക്കിയതെന്ന്’, സ്വാസിക പറഞ്ഞു.
‘ചിത്രത്തില്‍ ഇന്റിമേറ്റ് രംഗം ചെയ്യേണ്ടി വന്നതിനെ കുറിച്ചാണ് സ്വാസിക ഏറ്റവും കൂടുതല്‍ ചോദ്യം നേരിടേണ്ടി വന്നത്. ‘ഞാനനെന്ന വ്യക്തിയെ കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍ ചതുരത്തിലെ കഥാപാത്രം ഉള്‍വലിഞ്ഞ് പോകുമായിരുന്നു. ഇന്റിമേറ്റ് സീന്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും ചിത്രം ചെയ്യാന്‍ തീരുമാനിച്ചങ്കെില്‍ അത് പൂര്‍ത്തിയാക്കുക തന്നെ വേണം’,.
സ്വാസിക സിനിമയില്‍ സെലക്ടീവാണെന്ന് ചോദിച്ചാല്‍ അങ്ങനെയായിരിക്കുന്നതാണ് നല്ലതെന്നാണ് നടിയുടെ അഭിപ്രായം. ‘ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ലെങ്കിലും സിനിമയില്‍ സെലക്ടീവാകുന്നത് തന്നെയാണ് നല്ലത്. നായികയായിട്ടാണ് അവസരം വരുന്നതെങ്കില്‍ എന്റെ കഥാപാത്രത്തെയാണ് നോക്കുന്നത്.
എനിക്ക് എത്രത്തോളം പെര്‍ഫോം ചെയ്യാന്‍ പറ്റുന്നതാണ്, എത്രത്തോളം ശക്തമായ വേഷമാണ്, ആരാണ് സംവിധായകന്‍ ഇതൊക്കെ നോക്കും. അതല്ലാതെ കൂടെ അഭിനയിക്കുന്നത് ആരാണെന്ന് നോക്കുകയല്ല ചെയ്യുന്നതെന്ന്’, സ്വാസിക പറയുന്നു.