25.5 C
Kottayam
Saturday, June 6, 2026

‘സ്വന്തമായി അഭിപ്രായമുള്ള സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന പെണ്ണ് താന്തോന്നിയല്ല’, ഇപ്പോൾ കോൺഫിഡന്റായി: ഐഷു

Must read

കൊച്ചി:മലയാളത്തിൽ നിന്ന് അരങ്ങേറ്റം കുറിച്ച് വളരെ പെട്ടെന്ന് തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം മുതൽ തുടർച്ചെ വിജയങ്ങൾ സ്വന്തമാക്കിയ ഐശ്വര്യയ്ക്ക് അധികം വൈകാതെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മികച്ച അവസരങ്ങൾ ലഭിക്കുകയായിരുന്നു. അങ്ങനെ മലയാളത്തിന്റെ ഭാഗ്യ നായിക തെന്നിന്ത്യൻ സിനിമയിൽ ഒരിടം നേടിയെടുക്കുന്നത്.

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗമാണ് ഐശ്വര്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ പൂങ്കുഴലീ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത് വളരെ ബോൾഡായ ഒരു കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളത്തിൽ കുമാരി എന്ന സിനിമയിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്.

aishwarya lekshmi

യഥാർത്ഥ ജീവിതത്തിൽ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാത്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ അവതരിപ്പിക്കുന്ന മിക്ക കഥാപാത്രങ്ങൾക്കും അങ്ങനെയൊരു ബോൾഡ്നെസ് കടന്നു വരാറുണ്ട്. അടുത്തിടെ വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ ഐശ്വര്യ ഇതേ കുറിച്ച് സംസാരിച്ചിരുന്നു. കൂടാതെ താൻ സിനിമയിലേക്ക് വന്ന ശേഷം ജീവിതത്തിൽ ഉണ്ടായ മറ്റാങ്ങളെ കുറിച്ചും നടി സംസാരിച്ചിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

ഒട്ടും പ്രതീക്ഷിക്കാതെ ഞാൻ എത്തിപ്പെട്ട മേഖലയാണ് സിനിമ. ഇവിടെ എനിക്ക് കിട്ടിയതെല്ലാം ലാഭങ്ങളാണ്. നല്ല സംവിധായകരോടൊപ്പം ജോലി ചെയ്യാനായി ആഷിഖ് അബു മായാനദി എന്ന സിനിമയിൽ എന്നെ വിശ്വസിച്ച് വലിയൊരു കഥാപാത്രം നൽകി. അന്നു മുതൽ ഓരോ കഥാപാത്രവും കൂടുതൽ മെച്ചപ്പെടുത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം.

- Advertisement -

പുതിയ കാര്യങ്ങൾ പഠിക്കാൻ ഇഷ്ടമുള്ളയാളാണ് ഞാൻ. ഞാൻ ഇടപെട്ട ഓരോന്നിൽ നിന്നു പഠിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു എന്നാണ് തന്റെ കടന്നു വരവിനെ കുറിച്ച് ഐശ്വര്യ പറഞ്ഞത്.

- Advertisement -

സിനിമയിൽ വന്നതോടെ ജീവിതത്തിൽ കുറേ കൂടി കോൺഫിഡന്റ് ആയി. തുടക്കക്കാലത്തുണ്ടായ കൺഫ്യൂഷൻ പരിഭ്രമം ഒക്കെ മാറി റിസ്ക് എടുക്കാൻ പാകപ്പെട്ടു. ഉയർച്ച താഴ്ചകളെ സംയമനത്തോടെ നേരിടാൻ പഠിച്ചു. പണ്ട് സിനിമയെ എന്തെന്നറിയാതെ സ്നേഹിച്ചിരുന്നെങ്കിൽ ഇപ്പോൾ അത്രമേൽ അറിഞ്ഞാണ് സ്നേഹിക്കുന്നത്. സിനിമയിൽ ഏറ്റവും സന്തോഷകരമായൊരു കാലഘട്ടത്തിലൂടെയാണ് പോകുന്നത്. നല്ല നല്ല സിനിമകൾ, പ്രേക്ഷകരുടെ അംഗീകാരം എല്ലാം കൂടുതൽ ലഭിക്കുന്നുണ്ടെന്ന് താരം പറഞ്ഞു.

തന്റെയും കഥാപാത്രങ്ങളുടെയും ബോൾഡ്നെസിനെ കുറിച്ച് ചോദിച്ചപ്പോൾ ഐശ്വര്യയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ‘സ്വന്തം കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന പെണ്ണിനെയാണ് ബോൾഡ് എന്നതു കൊണ്ട് സമൂഹം ഉദ്ദേശിക്കുന്നത്. ബോൾഡ് പെൺകുട്ടി എന്ന് എടുത്തു പറയുന്നതിൽ നിന്നും സമൂഹത്തിലെ ഒരു സാധാരണ കാര്യമായി മാറണം പെൺകുട്ടിയുടെ ബോൾഡ്നെസ്. സ്വന്തമായി അഭിപ്രായമുള്ള സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണ് താന്തോന്നിയല്ല. സ്നേഹമില്ലാത്തവളല്ല,’

‘എന്റെ ബോൾഡ് കഥാപാത്രങ്ങളെല്ലാം തന്റെ അഭിപ്രായത്തെ വിലമതിക്കുന്നതിനൊപ്പം കുടുംബത്തെ സ്നേഹിക്കുന്ന, ഭർത്താവിനെ സ്നേഹിക്കുന്ന, കാമുകനെ സ്നേഹിക്കുന്ന അലിവുള്ള സ്ത്രീ കഥാപാത്രങ്ങൾ ആയിരുന്നു എന്നാണ് ഐശ്വര്യ പറഞ്ഞത്,’ ഐശ്വര്യ പറഞ്ഞു.

- Advertisement -

2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഐശ്വര്യയ്ക്ക് ഒരു ബ്രേക്ക് നൽകിയ ചിത്രം ആഷിഖ് അബുവിന്റെ മയനാദി ആയിരുന്നു. ആക്ഷൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റം. എന്നാൽ ധനുഷിനൊപ്പം ചെയ്ത ജഗമേ തന്ദിരം ആണ് ഐശ്വര്യയെ തമിഴ് ആരാധകർക്ക് പ്രിയങ്കരിയാക്കിയത്. ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്തയാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week