24.4 C
Kottayam
Sunday, September 29, 2024

ആളുകള്‍ക്ക് എന്നെ വലിയ ഇഷ്ടമൊന്നുമില്ല എന്ന ബോധ്യം എനിക്ക് എപ്പോഴുമുണ്ട്; ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല:ഷൈന്‍ ടോം ചാക്കോ

Must read

കൊച്ചി:മലയാള സിനിമയിലെ മിന്നും താരമാണ് ഷൈന്‍ ടോം ചാക്കോ. ഓരോ സിനിമയിലും തന്റെ പ്രകടനം കൊണ്ട് കയ്യടി നേടി മുന്നേറുകയാണ് ഷൈന്‍. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലുമെല്ലാം തീര്‍ത്തും വ്യത്യസ്തനാണ് ഷൈന്‍. തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്ന സ്വഭാവക്കാരനാണ് ഷൈന്‍ ടോം ചാക്കോ. ഇതിന്റെ പേരില്‍ പലപ്പോഴും താരം വിവാദത്തില്‍ ചെന്നു ചാടാറുണ്ട്.

ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങളും താരത്തിന്റെ നിലപാടുകളും പ്രതികരണങ്ങളുമൊക്കെ പലപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ച് ആളുകള്‍ക്കുള്ള ധാരണകളെക്കുറിച്ച് മനസ് തുറക്കുകയാണ് ഷൈന്‍ ടോം ചാക്കോ. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

”എന്നെ ആളുകള്‍ വിചാരണ ചെയ്യുന്നതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. അവര്‍ പറയാനുള്ളത് പറഞ്ഞോട്ടെ. എന്റെകാര്യം ഞാനാണല്ലോ നോക്കേണ്ടത്. ഞാന്‍ കള്ളുകുടിച്ചിട്ടാണോ, കഞ്ചാവുവലിച്ചിട്ടാണോ അഭിനയിക്കുന്നതെന്നാണ് പലര്‍ക്കും അറിയേണ്ടത്. നമ്മുടെ സമൂഹത്തിന്റെ ഏറ്റവുംവലിയ ആകുലതകളും അതുതന്നെയാണല്ലോ. ഒരുത്തനു കഴിക്കാന്‍ വല്ലതും കിട്ടുന്നുണ്ടോ, അവന്‍ പട്ടിണികിടക്കുകയാണോ എന്നൊന്നും ആരും അന്വേഷിക്കില്ല. അവന്‍ കള്ളുകുടിച്ചോ കഞ്ചാവ് വലിച്ചോ എന്നതിലാണ് പലരുടെയും ശ്രദ്ധ” എ്ന്നാണ് ഷൈന്‍ പറയുന്നത്.

അതിനാല്‍ ഇത്തരക്കാരുടെ ആരോപണങ്ങളെ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ലെന്നാണ് ഷൈന്‍ പറയുന്നത്. ഒരു കലാകാരന്‍ അവന്റെ വയറ്റിലേക്കൊന്നും ചെന്നില്ലെങ്കിലും പെര്‍ഫോം ചെയ്യും. എന്റെ ജീവിതം ആരെങ്കിലും തെറ്റിദ്ധരിക്കുന്നതില്‍ എനിക്കു ഒരു വിഷമവുമില്ലെന്നും താരം പറയുന്നു. വിഷമിക്കാനാണെങ്കില്‍ അതിനുമാത്രമേ നേരമുണ്ടാകൂ എന്നാണ് ഷൈന്‍ ചോദിക്കുന്നത്. തന്റെ കഥാപാത്രങ്ങള്‍ വ്യത്യസ്തമാകുന്നതിനെക്കുറിച്ചും ഷൈന്‍ മനസ് തുറക്കുന്നുണ്ട്. വ്യത്യസ്തനാവണം എന്ന നമ്മള്‍ ആഗ്രഹിച്ചതുകൊണ്ടുമാത്രം കാര്യമില്ല. എഴുത്തുകാരന്‍ മുതല്‍ സംവിധായകന്‍ വരെ എല്ലാവരും അതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. കിട്ടുന്ന കഥാപാത്രങ്ങള്‍ നേരത്തേ ചെയ്തതില്‍നിന്ന് വ്യത്യസ്തമായി അവതരിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നാണ് താരം പറയുന്നത്.


അതേസമയം തന്നെ ആളുകള്‍ക്ക് ഇഷ്ടമല്ലെന്നാണ് ഷൈന്‍ അഭിപ്രായപ്പെടുന്നത്. ”ആളുകള്‍ക്ക് എന്നെ വലിയ ഇഷ്ടമൊന്നുമില്ല എന്ന ബോധ്യം എനിക്ക് എപ്പോഴുമുണ്ട്. നെഗറ്റീവ് ഷെയ്ഡുള്ള വേഷങ്ങളാണ് എനിക്കു കൂടുതലും കിട്ടാറുള്ളത്. അപ്പോള്‍ ഒരു സിനിമയില്‍ ചെയ്ത നെഗറ്റീവ് വേഷത്തിന്റെ അതേ മാനറിസങ്ങളില്‍ അടുത്തതും ചെയ്താല്‍ ശരിയാവില്ല. അഭിനയം എന്നുപറയുന്നത് ഒരു ട്രിക്കാണ്. കഥയില്‍ പറയുന്ന കാര്യം കാണികളെ കൃത്യമായി അനുഭവിപ്പിക്കാന്‍ കഴിയുന്ന ആ ട്രിക്ക് പഠിച്ചാല്‍ പിന്നെ കാര്യങ്ങളൊക്കെ എളുപ്പമാണ്” എന്നാണ് ഷൈന്‍ പറയുന്നത്.

വിചിത്രം ആണ് ഷൈന്‍ ടോം ചാക്കോയുടെ ഏറ്റവും പുതിയ സിനിമ. ബാലു വര്‍ഗ്ഗീസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. അഞ്ചു ചേട്ടാനുജന്‍മാരുള്ള വലിയ കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത് എന്നാണ് ചിത്രത്തെക്കുറിച്ച് ഷൈന്‍ പറയുന്നത്. കുമാരിയാണ് റിലീസ് കാത്തു നില്‍ക്കുന്ന മറ്റൊരു ചിത്രം. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

ഇടവേളയ്ക്കുശേഷം മലയാളത്തില്‍ വരുന്ന ഒരു മിത്തിക്കല്‍ ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണ് കുമാരിയെന്നാണ് ഷൈന്‍ പറയുന്നത്. പടവെട്ട് ആണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ, പിന്നാലെ ജിന്ന്, വെള്ളേപ്പം, തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്. ഈയ്യടുത്തിറങ്ങിയ കുറുപ്പ്, ഭീഷ്മ പര്‍വ്വം, തല്ലുമാല തുടങ്ങിയ സിനിമകളിലെ ഷൈന്റെ പ്രകടനം കയ്യടി നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week