28.6 C
Kottayam
Monday, June 15, 2026

കാമുകിയുമായി ബന്ധംപുലർത്തിയതിന് സുഹൃത്തിനെ കൊലപ്പെടുത്തി, സ്വകാര്യഭാഗം അറുത്തുമാറ്റി; യുവാവ് പിടിയിൽ

Must read

ഹൈദരാബാദ്: തന്റെ കാമുകിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ ഹരിഹര കൃഷ്ണ (22) ആണ് അറസ്റ്റിലായത്. യുവതിയുടെ മുന്‍ കാമുകനായ നവീനാണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മില്‍ വീണ്ടും അടുക്കുന്നുവെന്ന സംശയത്തിലാണ് കൃഷ്ണ കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം യുവാവിന്റെ തലയും സ്വകാര്യ ഭാഗങ്ങളും ഹൃദയവും കൈവിരലുകളും അറുത്തെടുത്ത ശേഷമാണ് പ്രതി മൃതദേഹം ഉപേക്ഷിച്ചത്‌. ഫെബ്രുവരി 17-നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. കാണാതായ യുവാവിനായുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതിനിടെ കേസില്‍ പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ കൃഷ്ണ ശനിയാഴ്ച പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

നവീനും ഹരിഹര കൃഷ്ണയും അടുത്ത സുഹൃത്തുക്കളായിരുന്നു. ദില്‍സുഖ്‌നഗറിലെ കോളേജില്‍ ഒന്നിച്ചായിരുന്നു ഇരുവരും പഠനം. പെണ്‍കുട്ടിയും ഇതേ കോളേജിലായിരുന്നു. നവീനാണ് പെണ്‍കുട്ടിയോട് ആദ്യം പ്രണയാഭ്യര്‍ഥന നടത്തിയത്. രണ്ടുവര്‍ഷത്തെ ബന്ധത്തിന് ശേഷം ഇരുവരും അകന്നു. ഇതിനുശേഷമാണ് പെണ്‍കുട്ടി കൃഷ്ണയുമായി അടുപ്പത്തിലായത്. എന്നാല്‍ ഇതിനിടെയിലും നവീന്‍ പെണ്‍കുട്ടിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള തുടര്‍ച്ചയായ മെസേജും വിളികളിലും അസ്വസ്ഥനായ കൃഷ്ണ, നവീനിനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.

മൂന്ന് മാസത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമായിരുന്നു കൊലപാതകം. ഫെബ്രുവരി 17-ന് ഇരുവരും തമ്മില്‍ മദ്യപിച്ചു. പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലി സംഘര്‍ഷമുണ്ടാക്കിയ ശേഷം നവീനെ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ചോരയില്‍ കുളിച്ചുകിടക്കുന്ന നവീനിന്റെ ചിത്രം പ്രതി കാമുകിക്ക് വാട്‌സാപ്പിലൂടെ അയച്ചുനല്‍കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

- Advertisement -

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. നവീനിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പൂച്ചെണ്ടും ലഡുവും കിട്ടി, പക്ഷെ പൈസ വാങ്ങി; ഉദ്ഘാടന ദിവസം തന്നെ പ്രിയദർശിനി ബസിൽ ടിക്കറ്റിന് പൈസ ഈടാക്കിയെന്ന് പരാതി

തൃശ്ശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ യാത്രക്കാർക്ക് ദുരനുഭവം. പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ സ്ത്രീകളിൽ നിന്ന് ടിക്കറ്റ് നിരക്ക്...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയ്ക്ക് മര്‍ദനം: ജീവനക്കാരനെതിരെ പരാതി

അടൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ ജീവനക്കാരൻ മർദിച്ചതായി പരാതി. അന്ധനായ വയോധികനൊപ്പമെത്തിയ ഇതരസംസ്ഥാനക്കാരിയായ വയോധികയ്ക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരനായ ആർ. വേണുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ്...

കഴുത്തിൽ ചങ്ങലയുമായി യുവതി പോലീസ് സ്റ്റേഷനിൽ;ബന്ദിയാക്കി ദേഹമാകെ പൊള്ളിച്ച് ഭർത്താവിന്റെ ക്രൂരത

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ സിനിമയെ വെല്ലുന്ന ദാരുണമായ ക്രൂരതയ്ക്ക് ഇരയായ യുവതി അതിസാഹസികമായി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി. ഭർത്താവ് വീടിനുള്ളിലെ തൂണിൽ ചങ്ങലയ്ക്കിട്ട് പൂട്ടുകയും പഴുപ്പിച്ച ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും...

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. ഈ വർഷം...

സ്ത്രീകൾക്കുള്ള ഔദാര്യമല്ല’; പ്രിയദർശിനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി...

Popular this week