റോഡിലിറങ്ങിയ ഭാര്യ കണ്ടത് ഒളിച്ച് നിന്ന് കാമുകിയുമായി കൊഞ്ചി കുഴയുന്ന ഭർത്താവിനെ; വഴിയിൽ പൊരിഞ്ഞ അടി,ദൃശ്യങ്ങൾ വെെറൽ

കാൺപൂർ: റോഡിലിറങ്ങിയ ഭാര്യ കണ്ടത് ഭർത്താവിന്റെ മറ്റൊരു മുഖം. പിന്നാലെ നടന്നത് നാടകീയ രംഗങ്ങൾ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. ഒളിച്ച് നിന്ന് കാമുകിയുമായി കൊഞ്ചി കൊഴയുന്നത് കണ്ട യുവതി തന്റെ ഭർത്താവിനെ കൈയ്യോടെ തൂക്കുകയും രണ്ടു സ്ത്രീകൾ തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നാലെ നടുറോഡിൽ മുട്ടൻ ഇടി പൊട്ടുകയായിരുന്നു.

യുവതികൾ തമ്മിലുള്ള പൊരിഞ്ഞ അടിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനെ കാമുകിയോടൊപ്പം തിരക്കേറിയ റോഡില്‍ വച്ച് കണ്ടെത്തിയതോടെയാണ് തർക്കം ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. യാത്രക്കാരിലാരോ പകർത്തിയ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തിരക്കേറിയ നടുറോട്ടില്‍ വച്ച് സ്ത്രീകൾ തമ്മിൽ മുടിയില്‍ പിടിച്ച് വലിച്ച് പരസ്പരം അടി കൂടുന്നത് വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News