KeralaNews

ഭര്‍ത്താവിനെ കൊന്ന് കെട്ടിത്തൂക്കി; ഭാര്യയും കാമുകനുമുള്‍പ്പടെ അഞ്ചു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. ഭാര്യയും കൂട്ടാളികളും ചേര്‍ന്ന് കൊന്ന് കെട്ടിത്തൂക്കിയതെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട് കുന്താപുരം അമ്പാറു മൊഡുബഗെ വിവേക് നഗറിലെ നാഗരാജിനെയാണ്(36) വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയും കാമുകനും ഉള്‍പ്പടെ 5 പേരെ അറസ്റ്റ് ചെയ്തു.

ഭാര്യ മമത, മമതയുടെ സുഹൃത്തുക്കളായ ദിനകര്‍, കുമാര്‍, പ്രായപൂര്‍ത്തികാത്ത 2 കുട്ടികള്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. ശിവമൊഗ്ഗ സ്വദേശിയായ നാഗരാജ് 10 വര്‍ഷം മുന്‍പാണ് മമതയെ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. ഇവര്‍ക്ക് മൂന്നു മക്കളുണ്ട്. മദ്യത്തിന് അടിയമയായി വിഷാദത്തിലായ നാഗരാജ് തൂങ്ങി മരിച്ചെന്നാണ് ഭാര്യ മമത പോലീസിനു മൊഴി നല്‍കിയിരുന്നത്.

എന്നാല്‍ നാഗരാജിന്റെ ശരീരത്തില്‍ കണ്ട പാടുകള്‍ സംശയത്തിന് കാരണമായി. നാഗരാജിന്റെ സഹോദരി നാഗരത്‌ന കുന്താപുരം പോലീസില്‍ പരാതി നല്‍കി. ഒരാഴ്ച മുന്‍പ് നാഗരാജ് തന്നെ ഫോണില്‍ വിളിച്ച് ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞിരുന്നെന്നും നാഗരത്‌ന പരാതിയില്‍ പറഞ്ഞിരുന്നു.

തുടര്‍ന്നു മമതയെ പോലീസ് ചോദ്യം ചെയ്തതോടെയാണ് നാഗരാജിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്നു വ്യക്തമായത്. മമതയുടെ കാമുകനും കൂട്ടാളികളും ചേര്‍ന്നാണു കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button