CrimeHome-bannerKeralaNewsRECENT POSTS
കോഴിക്കോട് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു
കോഴിക്കോട്: കോഴിക്കോട് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. കോഴിക്കോട് സ്വദേശി രാഘവന്റെ ഭാര്യ ശോഭയാണ് വെട്ടേറ്റ് മരിച്ചത്. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ രാഘവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശോഭയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും വാതില്‍ അകത്തു നിന്നും അടച്ചിരുന്നതിനാല്‍ അകത്തു കടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി കതക് തകര്‍ത്ത് അകത്ത് കഴറിയപ്പോഴേക്കും ശോഭ മരണപ്പെട്ടിരുന്നു. തൊട്ടടുത്ത മുറിയില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു രാഘവന്‍. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News