24.6 C
Kottayam
Friday, June 5, 2026

ഭാര്യയെ കോരിയെടുത്ത് നിസ്സഹായനായി ഭർത്താവ് നടുറോഡിൽ : രക്ഷയ്ക്കായി പോലീസെത്തി

Must read


ചങ്ങനാശ്ശേരി: പാമ്പുകടിയേറ്റ ഭാര്യയെ കോരിയെടുത്ത് രാത്രിയിൽ നിസ്സഹായനായി റോഡിൽ ആംബുലന്‍സ് കാത്തുനിന്ന ഭർത്താവിന്റെ സമീപത്തേക്ക് രക്ഷകരായി പ്രതിയുമായി പോലീസ് ജീപ്പെത്തി. ചങ്ങനാശ്ശേരിയിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയുമായി രാത്രി 10:30 മണിയോടുകൂടി പൊൻകുന്നം സബ്ജയിലേക്ക് പോകുന്ന സമയം

യാദൃശ്ചികമായി കാനം ഭാഗത്ത് വച്ച് ചെറിയ ആള്‍ക്കുട്ടം കാണുകയും ഇവര്‍ക്കിടയില്‍ കാപ്പുകാട് സ്വദേശിയായ യുവാവ് തന്റെ ഭാര്യയെ കയ്യിൽ കോരിയെടുത്ത് നിസ്സഹായനായി നിൽക്കുന്നത് കാണുകയായിരുന്നു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ വാഹനം നിർത്തി യുവാവിനോട് വിവരം തിരക്കുകയും, തന്റെ ഭാര്യയെ പാമ്പ് കടിച്ചതാണെന്നും ആംബുലൻസ് വരാൻ വേണ്ടി കാത്തുനിൽക്കുകയാണെന്നും പറയുകയായിരുന്നു.

ഇത് കേട്ട ഉടൻ വാഹനത്തിൽ ഉണ്ടായിരുന്ന എസ്.ഐ എബ്രഹാം, ജീപ്പിൽ പ്രതിയുമായി മധ്യഭാഗത്ത് ഇരുന്ന പോലീസ് ഉദ്യോഗസ്ഥനായ ബൈജുവിനോട് പ്രതിയുമായി പുറകിലേക്ക് ഇരിക്കുവാനും, തുടര്‍ന്ന് യുവാവിനോട് ഭാര്യയുമായി വാഹനത്തില്‍ കയറുവാന്‍ അറിയിക്കുകയും, വാഹനത്തിന്റെ മധ്യഭാഗത്തെ സീറ്റിൽ ഇരുവരെയും ഇരുത്തിയ ശേഷം വാഹനം ഓടിച്ചിരുന്ന സി.പി.ഓ ഷമീറിനോട് വേഗത്തില്‍ വാഹനം വിടാന്‍ അറിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് പോലീസ് ജീപ്പ് ഇവരെയും കൊണ്ട് തൊട്ടടുത്തുള്ള ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഇവരെ എത്തിക്കുകയും ഭർത്താവ് ഫോണില്‍ പകര്‍ത്തിയ കടിച്ച പാമ്പിന്റെ ചിത്രം ഡോക്ടറെ കാണിക്കുകയും ചെയ്തു. പടം കണ്ട് ഇത് അണലിയാണെന്ന് തിരിച്ചറിയുകയും, തുടര്‍ന്ന് ഇവിടെ നിന്നും എത്രയും പെട്ടെന്ന് ഇതിന്റെ ചികിത്സയുള്ള മറ്റൊരു ഹോസ്പിറ്റലിൽ എത്താൻ ഡോക്ടര്‍ അറിയിക്കുകയായിരുന്നു.

- Advertisement -

ഇതിനിടയില്‍ പോലീസ് ഭർത്താവിനോട് കടിച്ചത് അണലിയാണെന്ന വിവരം ഭാര്യയെ അറിയിക്കരുതെന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് ഉടൻതന്നെ പോലീസ് ഇരുവരെയും കൊണ്ട് പാലായിലെ ഇതിന്റെ ചികിത്സയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചു. ഞൊടിയിടയില്‍ പോലീസ് ഇവിടെയെത്തുകയും ചെയ്തു. ആശുപത്രിയിൽ യുവതിയെ കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞതിനാൽ യുവതിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയും ചെയ്തു.

- Advertisement -

തുടർന്ന് അല്പം വൈകിയാണെങ്കിലും ജീപ്പിലുണ്ടായിരുന്ന പ്രതിയെ കൃത്യമായി പൊൻകുന്നം സബ്ജയിലിൽ എത്തിച്ച ശേഷം പോലീസ് അവിടെ നിന്ന് മടങ്ങുകയായിരുന്നു. തുടർന്ന് പോലീസ് രാവിലെയും വിളിച്ച് യുവതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും യുവതി സുഖം പ്രാപിച്ചു വരുന്നതായി അധികൃതർ അറിയിക്കുകയും ചെയ്തു.

ചങ്ങനാശ്ശേരി സ്റ്റേഷനിലെ എസ്.ഐ ടി.എം എബ്രഹാം, സി.പി.ഓ മാരായ എം.ഷമീർ, ബി.ബൈജു എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസ് അഭിനന്ദിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week