CrimeNews

പ്രണയവിവാഹം കഴിഞ്ഞിട്ട് വെറും രണ്ടുമാസം; സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ ഇരു കൈകളും വെട്ടിമാറ്റി

ഭോപ്പാല്‍: സ്വഭാവത്തില്‍ സംശയം ഉടലെടുത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ ഇരു കൈകളും വെട്ടിമാറ്റി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരുടെയും ദാമ്പത്യം വെറും രണ്ടുമാസം പിന്നിടവേയാണ് ഞെട്ടിക്കുന്ന സംഭവം.

ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയുടെ കൈകള്‍ ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തു. കൈകള്‍ പ്രവര്‍ത്തനക്ഷമമാകുമോ എന്ന് മനസ്സിലാക്കാന്‍ ഏതാനും ദിവസങ്ങള്‍ എടുക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രി വീടിനടുത്തുള്ള കാട്ടിലേക്ക് വിറക് ശേഖരിക്കാനെന്ന് പറഞ്ഞ് ഭാര്യയെ കൊണ്ടുപോയ ശേഷം കോടാലിയുപയോഗിച്ച് വെട്ടുകയായിരുന്നു. വിവാഹം കഴിഞ്ഞ് 15 ദിവസം കഴിഞ്ഞതുമുതലേ പരപുരുഷ ബന്ധം ആരോപിച്ച് പീഡിപ്പിച്ചിരുന്നതായി യുവതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button