29.4 C
Kottayam
Friday, June 5, 2026

സെൽഫിക്കിടെ ഭാര്യ പാലത്തിൽനിന്ന് തള്ളിയിട്ടെന്ന് ഭർത്താവ്;രക്ഷകരായി നാട്ടുകാർ

Must read

ബെംഗളൂരു: സെല്‍ഫിയെടുക്കുന്നതിനിടെ ഭാര്യ പുഴയിലേക്ക് തള്ളിയിട്ടെന്ന് ഭര്‍ത്താവിന്റെ പരാതി. പുഴയില്‍വീണ യുവാവിനെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചപ്പോഴാണ് തന്നെ ഭാര്യയാണ് തള്ളിയിട്ടതെന്ന് ഇദ്ദേഹം ആരോപിച്ചത്. കര്‍ണാടകയിലെ യാഡ്ഗിറിലാണ് സംഭവം. എന്നാല്‍, ഭര്‍ത്താവിന്റെ ആരോപണം ഭാര്യ നിഷേധിച്ചു.

യാഡ്ഗിറിലെ ഗുര്‍ജാപുര്‍ പാലത്തില്‍നിന്നാണ് യുവാവ് കൃഷ്ണ നദിയിലേക്ക് വീണത്. ഒഴുക്കില്‍പ്പെട്ട യുവാവിന് നദിയിലെ ഒരു പാറയില്‍ പിടിച്ചുനില്‍ക്കാനായതാണ് രക്ഷയായത്. തുടര്‍ന്ന് പാറക്കെട്ടിന് മുകളിൽ കയറിനിന്ന യുവാവ് ബഹളംവെച്ച് നാട്ടുകാരെ വിളിച്ചകൂട്ടുകയായിരുന്നു. സംഭവം കണ്ടെത്തിയ നാട്ടുകാര്‍ കയര്‍ ഉപയോഗിച്ച് ഇദ്ദേഹത്തെ കരയ്ക്ക് കയറ്റി. എന്നാല്‍, കരയ്‌ക്കെത്തിയതിന് പിന്നാലെയാണ് ഒപ്പമുണ്ടായിരുന്ന ഭാര്യയാണ് തന്നെ പാലത്തില്‍നിന്ന് തള്ളിയിട്ടതെന്ന് യുവാവ് വെളിപ്പെടുത്തിയത്.

- Advertisement -

യുവാവും ഭാര്യയും ഭാര്യവീട്ടില്‍നിന്ന് ബൈക്കില്‍ തിരികെവരുന്നതിനിടെയായിരുന്നു സംഭവം. പാലത്തിന് സമീപത്തെത്തിയപ്പോള്‍ ഫോട്ടോയെടുക്കാമെന്ന് നിര്‍ബന്ധിച്ച് ഭാര്യയാണ് ബൈക്ക് നിര്‍ത്തിച്ചതെന്നാണ് യുവാവ് പറയുന്നത്. തുടര്‍ന്ന് പാലത്തിന്റെ അരികിലായി നദിക്ക് അഭിമുഖമായിനിന്ന് സെല്‍ഫിയെടുക്കാനും നിര്‍ബന്ധിച്ചു. ഭാര്യയെ വിശ്വസിച്ച താന്‍, നദിയ്ക്ക് അഭിമുഖമായി നിന്നയുടൻ ഭാര്യ തന്നെ തള്ളിയിടുകയായിരുന്നെന്നും ഇത് വധശ്രമമായിരുന്നുവെന്നും യുവാവ് ആരോപിച്ചു.

- Advertisement -

അതേസമയം, ഭര്‍ത്താവിന്റെ ആരോപണങ്ങളെല്ലാം യുവതി നിഷേധിച്ചെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഫോട്ടോയെടുക്കുന്നതിനിടെ ഭര്‍ത്താവ് അബദ്ധത്തില്‍ കാല്‍വഴുതി വീണെന്നാണ് യുവതി നാട്ടുകാരോട് പറഞ്ഞതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

എക്സാലോജിക് കേസിൽ ഇ.ഡി. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സിഎംആർഎല്ലിന് കനത്ത തിരിച്ചടി

കൊച്ചി: എക്സാലോജിക് കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി...

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

Popular this week