ഭാര്യയുടെ ആയുര്‍വേ​ദ ക്ലിനിക്കിന് തീയിട്ട് ഭര്‍ത്താവ്; അറസ്റ്റ്

കൊട്ടാരക്കര: കുടുംബ വഴക്കിനു പിന്നാലെ ഭാര്യ നടത്തിയിരുന്ന ആയുര്‍വേ​ദ ക്ലിനിക്കിന് തീ വച്ചു ഭർത്താവ്. സംഭവത്തിൽ ഭര്‍ത്താവിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. വാളകം അമ്പിയില്‍ ജെ.പി. ഭവനില്‍ ജോണ്‍ ഡാനിയേല്‍ (67) പോലീസ് പിടിയിൽ.

വെള്ളിയാഴ്ച രാത്രി 7.15നാണ്​ സംഭവം. പ്രതിയുടെ ഭാര്യ പൊന്നമ്മ ജോണ്‍ വാളകത്ത് നടത്തുന്ന ആയുര്‍വേദ ക്ലിനിക്ക്​ ജോൺ കത്തിച്ചു. ​ക്ലിനിക്കിലെ കട്ടിലും കസേരയും ഉള്‍പ്പെടെ തീവെച്ച്‌​ നശിപ്പിക്കുകയായിരുന്നു.

Read Also