27.4 C
Kottayam
Thursday, June 4, 2026

ഭർത്താവ് കൊലക്കുറ്റത്തിന് ജയിലിൽ, ‘മരിച്ച’ ഭാര്യയെ കാമുകനൊപ്പം കണ്ടെത്തി

Must read

ബീഹാർ: ബിഹാറിലെ മോത്തിഹാരി ജില്ല(Motihari district of Bihar)യിൽ മരിച്ചുവെന്ന് കരുതപ്പെടുന്ന ഒരു സ്ത്രീയെ കാമുകനൊപ്പം കണ്ടെത്തി. എന്നാൽ, അതിനേക്കാൾ വിചിത്രമായ കാര്യം ഇവരുടെ ഭർത്താവ് ഇവരെ കൊലപ്പെടുത്തിയെന്ന കേസിൽ പെട്ട് അകത്തു കിടക്കുകയാണ് എന്നതാണ്. 

ശാന്തി ദേവി(Shanti Devi) എന്നാണ് സ്ത്രീയുടെ പേര്. 2016 ജൂൺ പതിനാലിനാണ് ലക്ഷ്മിപൂരിലുള്ള ദിനേശ് റാമുമായി അവരുടെ വിവാഹം കഴിഞ്ഞത്. ഏപ്രിൽ 19 -ന് അവർ ഭർത്താവിന്റെ വീട്ടിൽ നിന്നും ഓടിപ്പോവുകയും പഞ്ചാബിൽ കാമുകനുമായി ജീവിതം തുടങ്ങുകയും ചെയ്‍തു. കാമുകനൊപ്പമാണ് യുവതിയുള്ളത് എന്ന് ആരും അറിഞ്ഞില്ല. 

എന്നാൽ, യുവതിയെ കാണാതായതോടെ അവരുടെ വീട്ടുകാർ ഭർത്താവിനെതിരെ പരാതി നൽകി. സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയിട്ടുണ്ടാകണം എന്ന് കാണിച്ചായിരുന്നു പരാതി നൽകിയത്. അങ്ങനെ ദിനേശിനെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‍തു. 

ശാന്തിയുടെ പിതാവ് യോ​ഗേന്ദ്ര യാദവ് പൊലീസിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘2016 ഏപ്രിൽ 19 -നാണ് ദിനേശ് റാം എന്റെ മകളെ വിവാഹം കഴിക്കുന്നത്. അവളെ എവിടെയും കാണാനില്ല എന്ന വിവരം എനിക്ക് കിട്ടി. ഞാനവളുടെ ഭർത്താവിന്റെ വീട്ടിൽ പോയി അന്വേഷിച്ചെങ്കിലും അവിടെയും അവളുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് ഭർത്താവിന്റെ വീട്ടുകാർ അവളെ ഉപദ്രവിച്ചിരുന്നു. 50,000 രൂപയും മോട്ടോർ‍ബൈക്കുമാണ് അവർ ആവശ്യപ്പെട്ടത്.’

- Advertisement -

അങ്ങനെ ദിനേശ് റാമിനെതിരെ എഫ്‍ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു. എന്നാൽ, പിന്നീട് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് സംഭവത്തിൽ എന്തോ ഒരു ദുരൂഹതയുള്ളതായി അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അവർ‌ ശാന്തിയുടെ ഫോൺ ലൊക്കേഷൻ പിന്തുടർന്നു. സാങ്കേതിക സഹായത്തോടെ അവർ ശാന്തിയെ കണ്ടെത്തി. കൊല്ലപ്പെട്ടുവെന്ന് കരുതിയ ശാന്തി യഥാർത്ഥത്തിൽ പഞ്ചാബിലെ ജലന്ധറിൽ കാമുകനൊപ്പം കഴിയുകയായിരുന്നു. അങ്ങനെ പൊലീസ് സംഘം അവിടെയെത്തുകയും ശാന്തിയെ തിരികെ മോത്തിഹാരിയിൽ എത്തിക്കുകയും ചെയ്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week