CrimeKeralaNews

പാമ്പാടിയിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ


കോട്ടയം:പാമ്പാടിയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി വെള്ളൂർ താന്നിമറ്റം ഭാഗത്ത് കരോട്ടുമുണ്ടമറ്റം വീട്ടിൽ മോഹനൻ (63) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി തന്റെ ഭാര്യയെ കത്തികൊണ്ട് പലതവണ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

മോഹനന്റെ പിതാവ് കുടുംബസ്വത്ത് ഇയാൾക്ക് നൽകാതെ ഇയാളുടെ മക്കളുടെ പേരില്‍ എഴുതിക്കൊടുത്തതിനെ ചൊല്ലി മോഹനനും മക്കളും തമ്മിൽ വീട്ടിൽ വഴക്ക് ഉണ്ടാവുകയും, ഈ സമയം ഭാര്യ തടസ്സം പിടിക്കാൻ ചെല്ലുകയും തുടർന്ന് മോഹനൻ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്. ഓ സുവർണ്ണകുമാർ, എസ്.ഐ ശ്രീരംഗൻ, ജോമോൻ എം.തോമസ്, എ.എസ്.ഐ പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button