കറിക്കത്തി ഉപയോഗിച്ച് ഭാര്യയെ 11 തവണ കുത്തി കൊലപ്പെടുത്തി, ചെങ്ങന്നൂരില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ച് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പുഴ ചെങ്ങന്നൂര്‍ പിരളശ്ശേരിയിലാണ് സംഭവം. അജയ് ഭവനില്‍ രാധ (62) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് ശിവന്‍കുട്ടി (68)യെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ തര്‍ക്കമുണ്ടാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കത്തി ഉപയോഗിച്ച് രാധയെ 11 തവണ ശിവന്‍കുട്ടി കുത്തിയെന്നാണ് പൊലീസ് പറയുന്നത്.

തര്‍ക്കത്തെ തുടര്‍ന്ന് രാധയെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് അടുക്കളയില്‍ നിന്ന് പച്ചക്കറി അരിയുന്ന കത്തി എടുത്തുകൊണ്ടുവന്ന് ആക്രമിക്കുകയുമായിരുന്നു. രാധയുടെ മൃതദേഹം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

യുവതിയെ സംശയത്തിന്റെ പേരിൽ ഭർത്താവ് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മാടപ്പള്ളി പൻപുഴ അറയ്ക്കൽ വീട്ടില്‍ സനീഷ് ജോസഫാണ് ഭാര്യ സിജി (35) യെ ക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെട്ട പ്രതിയെ തെങ്ങണയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.

സിജി പ്രതിയുടെ രണ്ടാം ഭാര്യയാണ്. ഇവർ തമ്മിൽ കുടുംബവഴക്ക് പതിവായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മുൻപ് സനീഷ് ഭാര്യയെ ആസിഡൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായിരുന്നു. സനീഷ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് സിജിയെ കൊലപ്പെടുത്തിയത്.

ദമ്പതികളുടെ വീടിന് സമീപത്തെ ഇടവഴിയിൽ നിന്ന് ബഹളം കേട്ടെത്തിയ അയൽക്കാരാണ് സിജിയെ മരിച്ച നിലയിൽ കണ്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന സനീഷ് അയൽക്കാരെ ഭീഷണിപ്പെടുത്തി മാറ്റി നിർത്തുകയായിരുന്നുവെന്നാണ് നാട്ടുകാർ മൊഴി നൽകിയത്. ‘കൊന്നു, ഇനി പൊലീസിനെ വിളിച്ചോ’ എന്ന് പറഞ്ഞതിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

ഒമ്പത് വർഷമായി ഒരുമിച്ച് താമസിക്കുകയായിരുന്ന ഇരുവരും കഴിഞ്ഞ ജൂലായ് ആറിനാണ് രജിസ്റ്റർ വിവാഹം ചെയ്തത്. ഇവർക്ക് നാലുവയസ്സുള്ള ഒരു കുട്ടിയുണ്ട്. സിജി കുറച്ച് ദിവസങ്ങൾക്ക് മുൻപ് മറ്റൊരാളെ വീഡിയോ കോൾ ചെയ്യുന്നത് കണ്ട്‌ സനീഷ് ചോദ്യംചെയ്തു. ഇതിന്റെ പേരിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമായത്. ചങ്ങനാശ്ശേരിയിൽ പ്രവർത്തിക്കുന്ന തുണിക്കടയിലെ സെയിൽസ് സ്റ്റാഫാണ് സിജി. സനീഷ് വിവിധ സ്ഥാപനങ്ങളിൽ ഡ്രൈവറായും ജോലിചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News