ഭര്‍ത്താവും രണ്ടാം ഭാര്യയും ബിഗ് ബോസിന് അകത്ത്: ‘വിവാഹ മോചനം’ പ്രഖ്യാപിച്ച് യൂട്യൂബറുടെ ഒന്നാം ഭാര്യ
മുംബൈ: ബിഗ് ബോസ് ഒടിടി 3 ൽ നിന്ന് പുറത്തായി ആഴ്ചകൾക്ക് ശേഷം പായൽ മാലിക് ഈ ഷോയിലൂടെ തനിക്കും കുടുംബത്തിനും ലഭിക്കുന്ന വെറുപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. താനിക്ക് ഇനിയും ബഹുഭാര്യത്വം സഹിക്കാന്‍ കഴിയില്ലെന്നും. അർമാൻ മാലിക്കില്‍ നിന്നും വിവാഹമോചനം നേടുമെന്ന് പ്രഖ്യാപിച്ച് പായല്‍ വെള്ളിയാഴ്ച ഒരു വീഡിയോ വ്ളോഗ് പങ്കിട്ടിരിക്കുകയാണ്.
“ഈ നാടകവും വെറുപ്പും ഞാന്‍ അവസാനിപ്പിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നും കുഴപ്പമുള്ള കാര്യമല്ല. പക്ഷേ ഇപ്പോൾ നേരിടുന്ന വെറുപ്പ് എന്‍റെ കുട്ടികളിലേക്ക് എത്തിയിരിക്കുന്നു. അത് വളരെ ഞെട്ടിക്കുന്നതാണ്. അതിനാല്‍ തന്നെ അർമാനുമായി വേർപിരിയാൻ ഞാൻ തീരുമാനിച്ചു. ഞാൻ കുട്ടികളെ നോക്കും അയാൾക്ക് കൃതികയ്‌ക്കൊപ്പം ജീവിച്ചോട്ടെ” പായൽ വീഡിയോയില്‍ ഹിന്ദിയിൽ പറഞ്ഞു.
“സെയ്ദില്ലാതെ ഗോലു താമസിക്കില്ലെന്ന് എനിക്കറിയാം, അതിനാൽ അവനെയും എനിക്ക് നോക്കാന്‍ കഴിയും. ഞാൻ എന്‍റെ മൂന്ന് കുട്ടികളുമായി മാറി താമസിക്കും. ബഹുഭാര്യത്വത്തിൽ ആളുകൾ സന്തുഷ്ടരല്ല, അവരുടെ വിദ്വേഷം ഇനി സഹിക്കാൻ കഴിയില്ല. അത് എന്നെ അസ്വസ്ഥനാക്കുന്നു. ഒന്നുകിൽ ഞങ്ങൾ മൂന്നുപേരും വേർപിരിയുന്നു, അല്ലെങ്കിൽ ഞങ്ങൾ രണ്ടുപേർ വേർപിരിയുന്നു, അല്ലെങ്കിൽ ഞാൻ അകന്നുപോകും.
ഇത് അങ്ങനെ മാത്രമേ മാറാൻ കഴിയൂ. പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അവർക്കറിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം, എന്‍റെ ജീവിതത്തിൽ ഇത്രയധികം വെറുപ്പും ഇത്രയധികം ട്രോളിംഗും അധിക്ഷേപങ്ങളും ഞാൻ നേരിട്ടിട്ടില്ല. എന്‍റെ തീരുമാനം ഞാന്‍ ഉറപ്പിച്ചു. നമ്മുടെ കുട്ടികളെ ഈ വെറുപ്പിന് വിട്ടുകൊടുക്കാന്‍ പറ്റില്ല. ഏത് മാതാപിതാക്കൾക്കാണ് അത് താങ്ങാൻ കഴിയുക ” പായൽ കൂട്ടിച്ചേർത്തു.
യൂട്യൂബർ ഭർത്താവ് അർമാൻ മാലിക്കിനും രണ്ടാം ഭാര്യ കൃതിക മാലിക്കിനുമൊപ്പമാണ് അനിൽ കപൂർ അവതാരകനായ ബിഗ് ബോസ് ഒടിടി 3യില്‍ പായല്‍ എത്തിയത്. എന്നാല്‍ രണ്ടാം ആഴ്ച ഷോയിൽ നിന്ന് പായൽ പുറത്താക്കപ്പെട്ടിരുന്നു. ബിഗ് ബോസ് ഹിന്ദി പതിപ്പില്‍ സല്‍മാന്‍ ഖാന്‍ അല്ലാതെ പുതിയ അവതാരകന്‍ എത്തിയ സീസണ്‍ കൂടിയാണ് ഇത്തവണ. ഹൈദരാബാദ് യൂട്യൂബറാണ് അര്‍മാന്‍ മാലിക്ക് നേരത്തെ തന്നെ ഇയാളുടെ രണ്ട് ഭാര്യമാര്‍ക്കൊപ്പമുള്ള ജീവിതം സോഷ്യല്‍ മീഡിയ ട്രോളുകളും മറ്റും ആയിരുന്നു.