News

പടക്കം പൊട്ടിച്ച് ന്യൂയര്‍ ആഘോഷം; ചത്തൊടുങ്ങിയത് നൂറോളം പക്ഷികള്‍, കൂട്ടക്കൊലയെന്ന് മൃഗാവകാശ കമ്മീഷന്‍

റോം: പുതുവത്സര രാത്രിയില്‍ ആഘോഷങ്ങള്‍ക്കായി പടക്കം പൊട്ടിച്ചതുവഴി ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ ചത്തൊടുങ്ങിയത് നൂറ് കണക്കിന് പക്ഷികള്‍. റോമിലെ തെരുവില്‍ നിരവധി പക്ഷികള്‍ ചത്ത് വീണ് കിടക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റോമിലെ പ്രധാന ട്രെയിന്‍ സ്റ്റേഷന് സമീപമുള്ള തെരുവുകളുടെ നടപ്പാതകളില്‍ ഡസന്‍ കണക്കിന് പക്ഷികളാണ് ചത്തുകിടക്കുന്നത്.

കൂട്ടക്കൊലയെന്നാണ് റോമിലെ മൃഗാവകാശസംഘടന സംഭവത്തെ വിശേഷിപ്പിച്ചത്. മരണകാരണം വ്യക്തമല്ലെങ്കിലും പടക്കത്തിന്റെ ഉപയോഗം പക്ഷികളെ ബാധിച്ചിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ സംഘടന ആരോപിക്കുന്നത്.

അവ ഭയന്നിരിക്കാം, അപ്രതീക്ഷിതമായുണ്ടായ ഒരുമിച്ചുള്ള പറക്കലില്‍ കൂട്ടിമുട്ടിയതായിരിക്കാം, ജനാലകളിലും കെട്ടിടങ്ങളിലും ഇടിച്ച് വീണതുമാകാമെന്നാണ് പ്രാഥമിക നിഗമനം. പക്ഷികള്‍ക്കും ഹൃദയാഘാതം ഉണ്ടാകാമെന്നത് മറക്കരുതെന്നും സംഘടനയുടെ വക്താവ് ലോറെഡാന ഡിഗ്ലിയോ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button