ദുബായ്: നിയമവിരുദ്ധമായ പോസ്റ്റുകള്‍ക്കും കമന്റുകള്‍ക്കും വലിയ തുക പിഴ ഈടാക്കാനൊരുങ്ങി ദുബായ് പൊലീസ്. സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.
സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവര്‍ക്ക് പത്ത് ലക്ഷം ദിര്‍ഹത്തോളം (രണ്ട് കോടിയോളം രൂപ വരെ) പിഴയും തടവും ശിക്ഷയായി ലഭിക്കും. ഇനി മുതല്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ മുഖേനയുള്ള തെറ്റായ നീക്കങ്ങള്‍ ഗൗരവത്തില്‍ കാണുമെന്ന് ദുബായ് പോലീസ് അറിയിച്ചു.
രണ്ടര ലക്ഷം ദിര്‍ഹം മുതലാണ് പിഴ ചുമത്തുക. ഏഴു വര്‍ഷം വരെ തടവും ലഭിക്കും. മതപരമായ മുദ്രകള്‍, ഇസ്ലാം മതവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ ദുരുപേയാഗം, ആചാരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്താല്‍ ശിക്ഷ ലഭിക്കും. അപകീര്‍ത്തികരമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്നും ദുബൈ പൊലീസ് നിര്‍ദേശിച്ചു.