23.9 C
Kottayam
Thursday, June 4, 2026

ലോക സുന്ദരന്മാരുടെ പട്ടികയില്‍ വീണ്ടും ഹൃത്വിക് റോഷന്‍; ബോളിവുഡിന്റെ ‘ഗ്രീക്ക് ദൈവം’ പട്ടികയില്‍ ഇടംപിടിച്ചത് അഞ്ചാമനായി; ഒന്നാമന്‍ ഈ നടൻ

Must read

മുംബൈ: ബോളിവുഡിന്റെ ‘ഗ്രീക്ക് ദൈവം’ എന്നറിയപ്പെടുന്ന ഹൃത്വിക് റോഷന്‍ ലോകത്ത് ഏറ്റവും സൗന്ദര്യമുള്ള പുരുഷന്‍മാരുടെ പട്ടികയില്‍ വീണ്ടും ഇടംപിടിച്ചു. അമ്പത്തിയൊന്നാം വയസിലും ആരാധകര്‍ അസൂയയോടെ നോക്കി കാണുന്ന ഈ ‘ഗ്രീക്ക് ദൈവം’ ലോക സുന്ദരന്മാരുടെ പട്ടികയില്‍ വീണ്ടും ഇടംനേടിയിരിക്കുകയാണ്. ടെക്നോസ്പോര്‍ട്ട്സ് ഡോട്ട് കോ ഡോട്ട് ഇന്‍ നടത്തിയ സര്‍വ്വെയിലാണ് ഹൃത്വിക് റോഷന്‍ ഇടം നേടിയിരിക്കുന്നത്.

അഞ്ചാം സ്ഥാനത്താണ് താരം. മലയാളികള്‍ക്കിടയില്‍ അടക്കം വലിയ തോതില്‍ പ്രചുര പ്രചാരം നേടിയ ബിടിഎസ് ബാന്‍ഡിലെ കിം തെ യുങ് ആണ് ഒന്നാം സ്ഥാനക്കാരന്‍. കഴിഞ്ഞ കുറച്ച് കാലമായി കിം തെ യുങ് തന്നെയാണ് ഒന്നാം സ്ഥാനക്കാരന്‍.

ഹോളിവുഡ് നടന്‍മാരായ ബ്രാഡ് പിറ്റും റോബര്‍ട്ട് പാറ്റിസണും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയിരിക്കുന്നു. കനേഡിയന്‍ മോഡലും നടനുമായ നോവ മില്‍സ് ആണ് നാലാം സ്ഥാനത്ത്. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ആറാം സ്ഥാനത്ത്. നടന്‍മാരായ ക്രിസ് ഇവാന്‍സ്, ഹെന്റി കാവില്‍, ടോം ക്രൂസ് എന്നിവരാണ് യഥാക്രമം എഴ്, എട്ട്, ഒന്‍പത് സ്ഥാനങ്ങള്‍ നേടിയിരിക്കുന്നത്. ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച നടന്‍ ബ്രാഡ്‌ലി കൂപ്പര്‍ ആണ് പത്താം സ്ഥാനത്ത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വേള്‍ഡ്സ് ടോപ്പ്മോസ്റ്റ് ഡോട്ട്കോം എന്ന അന്താരാഷ്ട്ര വെബ്സൈറ്റ് 2019 ല്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള സിനിമാ താരങ്ങളുടെ പട്ടികയില്‍ ഹൃത്വിക് ഒന്നാമതെത്തിയിരുന്നു.

- Advertisement -

ഫൈറ്റര്‍ എന്ന ചിത്രമാണ് ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ദീപിക പദുക്കോണ്‍ ആയിരുന്നു നായികയായി എത്തിയത്. ബോക്‌സ് ഓഫീസില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ക്രിഷ് 4 വരുമെന്ന തരത്തിലാണ് നിലവിലെ ചര്‍ച്ചകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week