24 C
Kottayam
Thursday, June 4, 2026

പ്രണവ് മോഹൻലാലിന് പിറന്നാൾ സമ്മാനമായി ‘ഹൃദയം’ പോസ്റ്റർ

Must read

പ്രണവ് മോഹലാലിന്‍റെ പിറന്നാളിണിന്ന്. താരത്തിന് ആശംസ നേരുന്നതിനൊപ്പം പുതിയ ചിത്രം ഹൃദയത്തിന്‍റെ പോസ്റ്റർ പങ്കു വച്ചിരിക്കുകയാണ് സിനിമയുടെ സംവിധായകൻ വിനീത് ശ്രീനിവാസൻ. ക്യാമറയുമായി പ്രണവ് നിൽക്കുന്ന ക്യാരക്ടർ പോസ്റ്റ‍ർ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. അപ്പുവിന് പിറന്നാൾ ആശംസകൾ നേരുന്നതിനൊപ്പം ഹൃദയം ടീമിന് ആശംസകൾ എന്നാണ് പോസ്റ്റർ പങ്കു വച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്.

‘അപ്പുവിനെക്കുറിച്ച് എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. ഈ സിനിമ പുറത്തിറങ്ങി ആളുകൾ കാണുന്നതുവരെ ഞാൻ കാത്തിരിക്കും. ഇപ്പോൾ ചിത്രത്തിന്‍റെ പോസ്റ്റർ റിലീസ് ചെയ്യുന്നു.പിറന്നാൾ ആശംസകൾ ഞങ്ങളുടെ പ്രിയപ്പെട്ട പ്രണവ് മോഹൻലാലിന്.’–വിനീത് ശ്രീനിവാസൻ കുറിച്ചു.പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍
തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. കഴിഞ്ഞ ദിവസം കല്യാണിയുടെ പോസ്റ്റർ
പുറത്തുവിട്ടതും ചർച്ചയായിരുന്നു.

മോഹൻലാലിന്‍റെ’ചിത്രം’ സിനിമയുടെ ഫോട്ടോയുമായാണ് ആരാധകർ പോസ്റ്ററിനെ താരതമ്യം ചെയ്യുന്നത്. 1988ൽ പ്രിയദർശന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയിൽ ഫോട്ടോഗ്രാഫറുടെ വേഷമായിരുന്നു മോഹൻലാലിന്.ഹൃദയത്തിലെ പ്രണവിന്‍റെ കഥാപാത്രവും ഫോട്ടോഗ്രാഫറാണോ എന്ന് ആരാധകർ ചോദിക്കുന്നു.
ഒപ്പം ചിത്രം പോലെ ഹൃദയവും ഹിറ്റാകട്ടെയെന്ന് സിനിമ മേഖലയിൽ ഉള്ളവ‍രാകെ ആശംസകൾ നേരുന്നു.

പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഹിഷാം അബ്‍ദുൾ വഹാബ് ആണ് ‘ഹൃദയ’ത്തിന്‍റെ സംഗീത സംവിധായകൻ. അജു വർഗീസ്,ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ.മെറിലാൻഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം ആണ്
ചിത്രം നിർമിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week