24.5 C
Kottayam
Friday, June 5, 2026

സ്വന്തം വാഹനം മറ്റുള്ളവര്‍ക്ക് നല്‍കിയാല്‍ പിടിവീഴും;വാടകയ്ക്ക് നല്‍കാനുള്ള നടപടിക്രമങ്ങള്‍ ഇങ്ങനെ,റെന്റ് എ ക്യാബ് എങ്ങിനെ തുടങ്ങാം

Must read

കൊച്ചി:സാമ്പത്തിക ലാഭത്തിനു വേണ്ടി സ്വകാര്യ വാഹനം വാടകയ്ക്കു നൽകുന്നവർക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടി കടുപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിയമ വിരുദ്ധമായി വാടകയ്ക്കു നൽകിയ നിരവധി വാഹനങ്ങൾ പിടികൂടി പിഴ ചുമത്തി. ആലപ്പുഴ കളർകോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണു മോട്ടർ വാഹന വകുപ്പിന്റെ ഇടപെടൽ. സ്വകാര്യമായി റജിസ്റ്റർ ചെയ്ത വാഹനങ്ങൾ ടാക്സിയായി ഓടിക്കാനോ വാടകയ്ക്കു നൽകാനോ പാടില്ലെന്നതാണു നിയമം. പക്ഷേ സ്വകാര്യ വാഹനമായി റജിസ്റ്റർ ചെയ്ത ശേഷം അവ വാടകയ്ക്കു നൽകുന്ന ഒട്ടേറെപേർ സംസ്ഥാനത്ത്‌ ഉണ്ടെന്നാണു മോട്ടർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. 


നിയമപ്രകാരം സ്വകാര്യ വാഹനം ഒരിക്കലും വാടകയ്ക്കു നൽകാൻ സാധിക്കില്ല. വാടകയ്ക്കു നൽകണമെങ്കിൽ ടാക്സിയായി മാറ്റേണ്ടി വരും. അല്ലാതെയുള്ളത് റെന്റ് എ ക്യാബ് സംവിധാനമാണ്. സംസ്ഥാനത്ത് ആകെ 7 റെന്റ് എ ക്യാബ് സ്ഥാപനങ്ങളാണുള്ളത്. ചുരുങ്ങിയത് 50 വാഹനങ്ങളെങ്കിലുമുള്ള, 5 ജില്ലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു മാത്രമേ ഇതിന് അനുമതി നൽകുകയുള്ളൂ. കെട്ടിടം, കംപ്യൂട്ടർ, ആളുകൾക്ക് ഇരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ വേണം. കറുപ്പ് നമ്പർ പ്ലേറ്റിൽ മഞ്ഞ നിറത്തിലുള്ള അക്ഷരങ്ങളാണ് ഇവയുടേത്. രണ്ടോ മൂന്നോ വാഹനങ്ങളുള്ളവർക്കു ടാക്സിയാക്കി മാത്രമേ വാടകയ്ക്കു കൊടുക്കാൻ അനുമതിയുള്ളൂ.

- Advertisement -


വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന സംഭവങ്ങൾ വർധിക്കുകയാണ്. ലഹരി, മദ്യം മുതലായവ കടത്താൻ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നു. വാടകയ്ക്കു എടുത്തയാൾ ഇങ്ങനെ പിടിയിലാകുമ്പോൾ വാഹന ഉടമയും പ്രതിയാക്കപ്പെടും. ചെറിയ സാമ്പത്തികലാഭം ലക്ഷ്യമിട്ട് ഇത്തരക്കാർക്കു വാഹനങ്ങൾ നൽകുമ്പോൾ ഉടമകളും കുറെക്കാലം കേസുമായി നടക്കേണ്ടി വരും. വാഹനവും നഷ്ടപ്പെടും. പലപ്പോഴും തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമാവും ഇത്തരം വാഹനങ്ങൾക്കുണ്ടാവുക. അപകടം നടക്കുകയാണെങ്കിൽ വാഹനത്തിലുള്ളവർക്കോ വാഹനത്തിനോ ഇൻഷുറൻസ് ലഭിക്കില്ല. മറ്റൊരാളെ ഇടിക്കുകയാണെങ്കിൽ അവർക്കു മാത്രമേ ഇൻഷുറൻസ് ലഭിക്കുകയുള്ളൂ. ഇങ്ങനെയുള്ള വാഹനങ്ങൾ പലപ്പോഴും കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തവയായിരിക്കുമെന്നതിനാൽ അപകടങ്ങൾക്കും സാധ്യതയേറെയാണ്.

- Advertisement -


സ്വകാര്യ വാഹനങ്ങൾ പലരും വാടകയ്ക്കു നൽകുന്നതായി ടാക്സി ഡ്രൈവർമാരും അവരുടെ സംഘടനകളും മോട്ടർവാഹന വകുപ്പിനു നേരത്തെ തന്നെ പരാതി നൽകാറുണ്ട്. എന്നാൽ കൃത്യമായി നിർദേശങ്ങളില്ലാത്തതിനാൽ നടപടി എടുക്കാറില്ലെന്നു മാത്രം. പക്ഷേ ഇപ്പോൾ കളർകോട് അപകടത്തിനു പിന്നാലെ നടപടിക്കു നിർദേശം ലഭിച്ചതോടെയാണു പരിശോധന ശക്തമാക്കിയത്. ഓരോ സ്ഥലങ്ങളിലും ഇങ്ങനെ വാടകയ്ക്കു കൊടുക്കുന്നവരുടെ പട്ടിക മോട്ടർവാഹന വകുപ്പും തയാറാക്കി വരികയാണ്. 

- Advertisement -


കല്യാണങ്ങൾക്കും ഗൾഫിൽനിന്ന് അവധിക്കു വരുന്നവരുമാണ് ഇങ്ങനെ മറ്റുള്ളവരുടെ വാഹനം വാടക നൽകി ഉപയോഗിക്കുന്നത്. ഇങ്ങനെ പിടിയിലാകുന്ന വാഹനങ്ങൾക്ക് 3000–10000 രൂപ വരെയാണു വാഹന ഉടമയിൽനിന്ന് ആദ്യഘട്ടത്തിൽ പിഴ ചുമത്തുന്നത്. ഇതേ കുറ്റം വീണ്ടും ആവർത്തിച്ചാൽ വാഹനങ്ങൾ പിടിച്ചെടുത്ത് ആർസി റദ്ദാക്കും. ഇത്തരം 10 വാഹനങ്ങളാണ് ഇതുവരെ പിടികൂടിയത്. 4 വാഹനങ്ങൾ നിരീക്ഷണത്തിലാണ് അധികൃതർ അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week