24.9 C
Kottayam
Saturday, June 6, 2026

എവിടെയാണ് നിങ്ങള്‍ തോറ്റതെന്ന് ചോദ്യം; സഞ്ജുവിന്റെ തഗ് ഉത്തരം

Must read

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിലെ ആദ്യ പരാജയം വഴങ്ങിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. സ്വന്തം തട്ടകമായ ജയ്പൂരില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ക്ക് ഗുജറാത്ത് ടൈറ്റന്‍സാണ് റോയല്‍സിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന കിടിലന്‍ സ്‌കോര്‍ നേടിയെങ്കിലും ഗുജറാത്ത് ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ബൗണ്ടറിയിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു.

മത്സരത്തിലെ പരാജയത്തെക്കുറിച്ചുള്ള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ രസകരമായ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. എവിടെയാണ് നിങ്ങള്‍ പരാജയപ്പെട്ടതെന്നായിരുന്നു മത്സരത്തിന് ശേഷം അവതാരകന്റെ ചോദ്യം. ഇതിന് ‘അവസാന പന്തില്‍’ എന്നായിരുന്നു സഞ്ജു ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്. ‘ശരിക്കും?’ എന്ന് അവതാരകന്‍ തിരിച്ചുചോദിക്കുകയും ചെയ്തു. ‘അതെ അവസാന പന്തില്‍ ഗുജറാത്തിന് രണ്ട് റണ്‍സ് വേണമായിരുന്നു. അവര്‍ വിജയിച്ചു’, സഞ്ജു മറുപടി പറഞ്ഞു.

സത്യസന്ധമായി പറഞ്ഞാല്‍ ഈ നിമിഷത്തില്‍ സംസാരിക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ ലീഗിലെ ഏറ്റവും കഠിനമായ ജോലി ക്യാപ്റ്റന്‍മാര്‍ക്കുള്ളതാണ്. മത്സരത്തില്‍ പരാജയപ്പെട്ടുകഴിഞ്ഞാല്‍ അതിന്റെ കാരണങ്ങളും എവിടെയാണ് പരാജയപ്പെട്ടത് എന്നും പറയുക അല്‍പ്പം കഠിനമാണ്. ഒരുപക്ഷേ കുറച്ചു മണിക്കൂറുകള്‍ കഴിയുമ്പോള്‍ എനിക്കത് പറയാന്‍ സാധിച്ചേക്കും’, സഞ്ജു കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week