കോട്ടയം: രണ്ടാം ഡോസ് കൊവിഡ് പ്രതിരോധ വാക്സിന് എടുക്കാന്‍ എത്തിയ വീട്ടമ്മയ്ക്കു കിട്ടിയത് 2 ഡോസ് വാക്സിന്. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വാക്സിന്റെ രണ്ടാം ഡോസ് എടുക്കാനെത്തിയ വീട്ടമ്മയ്ക്കാണ് രണ്ട് ഡോസ് ഒരുമിച്ചെടുത്തത്.
വടയാര്‍ കോരപ്പുഞ്ചയില്‍ സരള തങ്കപ്പന് എന്ന സ്ത്രീക്കാണ് രണ്ട് ഡോസ് വാക്സിന് ഒരുമിച്ച് എടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ആണ് കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് എടുക്കാന്‍ ഇവര്‍ എത്തിയത്. ആദ്യം ഒരു ഡോസ് എടുത്തു. കുത്തിവയ്പ് എടുത്ത ഭാഗത്ത് പഞ്ഞി വച്ചതിന് ശേഷം സാരി നേരെ ഇടുന്നതിന് ഇടയില്‍ വീണ്ടും നഴ്സ് കുത്തുകയായിരുന്നു എന്നാണ് വീട്ടമ്മ പറയുന്നത്.
സരള ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ആദ്യം സരളയ്ക്ക് കുത്തിവയ്പ് എടുത്ത ശേഷം ആശുപത്രിയില്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റിനു വന്ന ആള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന് പോയി. മടങ്ങി എത്തിയപ്പോള്‍ കസേരയില്‍ ഇരുന്നത് കുത്തിവയ്പ് എടുക്കാനുള്ള വേറെ ആളാണെന്നു കരുതിയാണ് രണ്ടാമതും കുത്തിവയ്പ് എടുത്തത് എന്നാണ് നഴ്സിന്റെ വിശദീകരണം.