തലശ്ശേരി: തലശ്ശേരി കുട്ടിമാക്കൂലിൽ വീട്ടമ്മയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടിമാക്കൂലിലെ വാടകവീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ഉമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
നിലത്ത് വീണുകിടക്കുന്ന നിലയിൽ ഷീനയെ 12-കാരിയായ മകളാണ് ആദ്യം കണ്ടത്. തുടർന്ന് കുട്ടി അയൽവാസികളെ വിവരം അറിയിച്ചു. അയൽവാസികളും പോലീസും എത്തി വീട്ടമ്മയെ തലശ്ശേരി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
- Advertisement -
ഷീനയും ഭർത്താവ് ഉമേഷും തമ്മിൽ വാക്കുതർക്കമുണ്ടാകുന്നത് പതിവായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് തലശ്ശേരി പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

