ആലപ്പുഴയില്‍ ആറ്റില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മരണം കൊലപാതകം: കാമുകനുൾപ്പെടെ രണ്ടുപേർ കസ്റ്റഡിയില്‍

ആലപ്പുഴ: കൈനകരി പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന് സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. പുന്നപ്ര സൗത്ത് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്‍റെ ഭാര്യ അനിതയാണ് (32) മരിച്ചത്. അനിതയുടെ കാമുകനും കാമുകിയും പൊലീസ് പിടിയിലായി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.

അനിതയുടെ കാമുകൻ മറ്റൊരു കാമുകിയുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. ശാരീരിക ബന്ധത്തിനിടയിലായിരുന്നു കൊലപാതകം. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം സിനിമയെ വെല്ലുന്ന രീതിയിലെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ 9 ന് രാത്രിയാണ് കൊലപാതകം നടന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം പിന്നീട് വഞ്ചിയില്‍ കയറ്റി മൃതദേഹം പുഴയിലെറിയുകയായിരുന്നു.

ശനിയാഴ്ച രാത്രി 7 മണിയോടെ പ്രദേശവാസികളാണ് ഒരു ദിവസം പഴക്കം ചെന്ന മൃതദേഹം പുഴയില്‍ കണ്ടത്. അഞ്ജാത മൃതദേഹമെന്ന നിലയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കൊലപാതകമെന്ന് തിരിച്ചറിഞ്ഞത്. പ്രതീകളായ പ്രതിഷ്, രചന എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News