CrimeKeralaNews

ഇടുക്കിയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെറുതോണി:ഇടുക്കി ചെറുതോണിയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വാഴത്തോപ്പ് നെല്ലിക്കുന്നേല്‍ രാജപ്പന്‍റെ ഭാര്യ ഗൗരിയെയാണ് വീടിനു സമീപം പുരയയിടത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത് . ഭര്‍ത്താവ് രാജപ്പനാണ് ഗൗരിയെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. അയല്‍വാസികളെത്തി ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും (Idukki Medical College) മരിച്ചിരുന്നു. ഗൗരിയുടെ ആഭരണങ്ങൾ വീടിനുള്ളില്‍ ഊരിവെച്ചിരുന്നു. ഭര്‍ത്താവ് വീട്ടിലില്ലാതിരുന്നപ്പോഴാണ് സംഭവം. മൃതദേഹം കിടന്ന സ്ഥലത്ത് ഒരു കൈലിമുണ്ട് കണ്ടെത്തിയതും കഴുത്തിൽ ചെറിയ മുറിവ് കണ്ടെത്തിയതുമാണ് ദുരൂഹതക്കിടയാക്കിയത. മൃതദേഹം പോലീസ് സര്‍ജ്ജന്‍റെ നേതൃത്വത്തില്‍ പോസ്റ്റുമാര്‍ട്ടം നടത്തും.

ഇടുക്കിയിൽ എട്ടു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ഇരുപത്തൊന്നര വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 2020 ജൂണിൽ കാളിയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലൊന്നിലാണ് (Pocso Case) തൊടുപുഴ പോക്സോ പ്രത്യേക കോടതിയുടേതാണ് വിധി. ഇയാള്‍ പത്തു വയസ്സുകാരിയായ മൂത്ത മകളെ പീഡിപ്പിച്ച കേസിൻറെ വിചാരണ അടുത്ത മാസം 21 ന് തുടങ്ങും.

പെൺകുട്ടികളുടെ ഓൺലൈൻ പഠനം മുടക്കുന്നതായും മകൻ ഉപദ്രവിക്കുന്നതായും കാണിച്ച് പ്രതിയുടെ അമ്മ വനിത സംരക്ഷണ ഓഫീസർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇവർ നടത്തിയ കൌൺസിലിംഗിലാണ് പെൺകുട്ടികൾക്കെതിരെ അച്ഛൻ ലൈംഗികാതിക്രമം നടത്തുന്നതായി കണ്ടെത്തിയത്. വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ കാളിയാര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുട്ടികളെ അമ്മ ഉപേക്ഷിച്ച് പോയതാണ്. വിവിധ വകുപ്പുകളിലായാണ് ഇരുപത്തിയൊന്നര വർഷം ശിക്ഷ വിധിച്ചത്. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ആറര വർഷം ജയിലിൽ കിടന്നാൽ മതി. ജില്ലാ ലീഗല്‍ അതോററ്റി രണ്ടുലക്ഷം രൂപ കുട്ടികള്‍ക്ക് നല്‍കാനും വിധിയില്‍ നിര്‍ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button