KeralaNews

കൗണ്‍സിലിങ്ങിനായി ഫോണ്‍വിളിച്ചു, പിന്നീട് അശ്ലീല ചിത്രങ്ങളും വിഡിയോകളും; എ.എസ്.ഐക്കെതിരെ പരാതിയുമായി വീട്ടമ്മ

കൊച്ചി: പരാതി നല്‍കാന്‍ എത്തിയ വീട്ടമ്മയെ എ.എസ്.ഐ ശല്യം ചെയ്തതായി മുഖ്യമന്ത്രിക്ക് പരാതി. എറണാകുളം സ്വദേശിയാണ് പോലീസുകാരന്റെ ശല്യം സഹിക്കാനാവാതെ മുഖ്യമന്ത്രിയെ സമീപിച്ചത്.

ഭര്‍ത്താവുമായി ഉണ്ടായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് പരാതി നല്‍കാനാണ് വീട്ടമ്മ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ എത്തുന്നത്. തുടര്‍ന്ന് പരാതി പരിഹാരത്തിനായി ഇവര്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ ഓഫീസിലെ ഒരു എഎസ്‌ഐയെ ചുമതലപ്പെടുത്തിയിരുന്നു. ഇയാളില്‍ നിന്നാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്.

കൗണ്‍സിലിങ്ങിനായി ഫോണ്‍ വിളിച്ചു തുടങ്ങിയ എ.എസ്.ഐ പിന്നീട് അശ്ലീല സന്ദേശങ്ങള്‍ വീട്ടമ്മയ്ക്ക് അയയ്ക്കുകയായിരുന്നു. പിന്നാലെ നഗ്‌നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു. താക്കീത് ചെയ്തിട്ടും എ.എസ്.ഐ പ്രവൃത്തികള്‍ തുടര്‍ന്നു. താത്പര്യങ്ങള്‍ക്ക് വഴങ്ങില്ല എന്ന് ബോധ്യമായപ്പോള്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വീട്ടമ്മ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button