29.4 C
Kottayam
Friday, June 5, 2026

ഭര്‍ത്താവിനെയും മക്കളേയും ഉപേക്ഷിച്ച് യാചകനൊപ്പം ഒളിച്ചോട്ടം; പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി സത്യം വെളിപ്പെടുത്തി യുവതി; ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്

Must read

ഹര്‍ദോയ്: തന്നേയും ആറുമക്കളേയും ഉപേക്ഷിച്ച് യാചകനൊപ്പം എരുമയെ വിറ്റുകിട്ടിയ പണവുമായി ഭാര്യ ഒളിച്ചോടിയെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ വമ്പന്‍ ട്വിസ്റ്റ്. താന്‍ ആരുടെയൊപ്പവും ഒളിച്ചോടിയതല്ലെന്നും വീടുവിട്ടിറങ്ങിയത് ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെയാണെന്നും യുവതി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി വെളിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെയാണ് യുവതി വീടുവിട്ടിറങ്ങിയത് എന്നാണ് വിവരം.

യുവതി ഒളിച്ചോടി എന്ന പരാതി വാസ്തവവിരുദ്ധമാണെന്നും അതുകൊണ്ടുതന്നെ യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ കൈക്കൊണ്ടതായും പോലീസ് അറിയിച്ചു. ജനുവരി മൂന്നിനാണ് പരാതിക്കടിസ്ഥാനമായ സംഭവവികാസങ്ങള്‍ ഉണ്ടായത്.

- Advertisement -

വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ല എന്ന പരാതിയുമായാണ് രാജു (45) എന്നയാള്‍ ഞായറാഴ്ച പോലീസ് സ്റ്റേഷനില്‍ എത്തിയത്. തന്റെ ഭാര്യ രാജേശ്വരി (36) പരിസരപ്രദേശത്ത് ഭിക്ഷയാചിക്കാന്‍ എത്തിയിരുന്ന നന്‍ഹെ പണ്ഡിറ്റ് (45) എന്നയാളോടൊപ്പം ഒളിച്ചോടി എന്നാണ് രാജു പരാതി നല്‍കിയത്. താന്‍ എരുമയെ വിറ്റുകിട്ടിയ വകയില്‍ സൂക്ഷിച്ചിരുന്ന പണവും കൊണ്ടാണ് യുവതി സ്ഥലംവിട്ടതെന്നും രാജു പരാതിയില്‍ പറഞ്ഞിരുന്നു.

- Advertisement -

രാജുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 87 പ്രകാരം കേസെടുത്ത പോലീസ്, യുവതിക്കായി തിരച്ചില്‍ ആരംഭിച്ചു. അതേസമയം, കേസിനെക്കുറിച്ച് അറിഞ്ഞ യുവതി സ്വമേധയാ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയും യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുകയുമായിരുന്നു എന്ന് ഹര്‍ദോയ് പോലീസ് ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

- Advertisement -

ഭര്‍ത്താവ് രാജു തന്നെ സ്ഥിരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നതായി രാജേശ്വരി പോലീസിനോട് പറഞ്ഞു. തീരെ സഹിക്കാന്‍ കഴിയാത്ത സ്ഥിതി വന്നതോടെയാണ് യുവതി ഭര്‍ത്താവിന്റെ അടുക്കല്‍നിന്ന് ഓടിരക്ഷപ്പെട്ടത്. ഫറൂഖാബാദിലുള്ള ബന്ധുവിന്റെ വീട്ടിലേക്കാണ് യുവതി പോയത്.

പോലീസിന്റെ അന്വേഷണത്തില്‍ യുവതി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ഒളിച്ചോടി എന്നത് തെറ്റാണെന്നും യുവതി പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തി ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും പോലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week