24.4 C
Kottayam
Sunday, May 19, 2024

വൈക്കത്ത് ടിപ്പര്‍ലോറിയിടിച്ച് വീട്ടമ്മ മരിച്ചു

Must read

വൈക്കം പ്രഭാത സവാരിയ്ക്കിടെ ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു.മറവന്‍തുരുത്ത് കൊച്ചുപ്ല വീട്ടില്‍ ത്രേസ്യാമ്മയാണ് മരിച്ചത്.കുലശേഖരമഗംലത്തുവച്ചായിരുന്നു സംഭവം.വീട്ടില്‍ നിന്നും റോഡിലേക്ക് റിവേഴ്‌സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിച്ചുതെറിപ്പിയ്ക്കുകയായിരുന്നു.

പെരുമ്പാവൂര്‍ മണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ രജിസ്‌ട്രേഷനിലുള്ള വണ്ടിയാണ് അപകടത്തില്‍ പെട്ടത്.

ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. ലോറിയുടെ മുന്‍ഭാഗത്താണ് കാര്‍ ഇടിച്ചുകയറിയത്. കാറിന്റെ മുന്‍ വശത്തിരുന്ന യാത്രക്കാരനാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week