KeralaNews

തൊഴിലുറപ്പ് ജോലിക്കിടെ ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് മടങ്ങും വഴി നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവല്ല – അമ്പലപ്പുഴ സംസ്ഥാനപാതയിലെ നെടുമ്പ്രത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം .നെടുമ്പ്രം മാലിപ്പറമ്പിൽ വീട്ടിൽ ചെല്ലമ്മ (66) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിയോടെ നെടുമ്പ്രം വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ ആയിരുന്നു അപകടം. അമിത വേഗതയിൽ നീരേറ്റുപുറം ഭാഗത്തുനിന്നും പൊടിയാടി ഭാഗത്തേക്ക് പോയ കാർ ചെല്ലമ്മയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തൊഴിലുറപ്പ് ജോലിക്കിടെ ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.അപകടത്തിൽ ഗുരുതര പരിക്കേറ്റ ചെല്ലമ്മയെ തിരുവല്ല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

പുളിക്കീഴ് പോലീസ് എത്തി മേൽ നടപടി സ്വീകരിച്ച മൃതദേഹം പോസ്റ്റ്മോർട്ടതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button