വെഞ്ഞാറമൂട്: വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണ വീട്ടമ്മയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കീഴായിക്കോണം വട്ടവിള വീട്ടില്‍ രോഹിണി (32) ആണ് വീട്ടുവളപ്പിലെ കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണത്. ചൊവ്വാഴ്ച വൈകീട്ട് ആണ് സംഭവം.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിശമന സേന ഇവരെ കിണറ്റില്‍നിന്ന് കരക്കെടുത്തു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ നിസാറുദ്ദീന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ദിനു, ബിജേഷ്, രഞ്ജിത്, സനില്‍ കുമാര്‍, അരുണ്‍ എസ്. കുറുപ്പ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News