25.5 C
Kottayam
Friday, June 5, 2026

ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Must read

അരൂര്‍: ദേശീയപാതയില്‍ അരൂര്‍ അമ്പലം ജങ്ഷനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എഴുപുന്ന ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് അര്‍ച്ചന ഭവനത്തില്‍ മല്ലിക(59) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരമണിയോടെ സി.പി.എം. അരൂര്‍ ലോക്കല്‍കമ്മിറ്റി ഓഫീസിന് മുന്നിലാണ് അപകടം നടന്നത്.

ഉയരപ്പാത നിര്‍മ്മാണം നടക്കുന്നതിനാല്‍ ​ഗതാ​ഗതക്കുരുക്കിലായിരുന്നു അരൂര്‍ അമ്പലം കവല. ഇതിനിടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന മല്ലികയെ അമിതവേഗതയിലെത്തിയ ബസ് ഇടിച്ചെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസിന്റെ പിന്‍ചക്രങ്ങള്‍ ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയും ചെയ്തു. അപകടത്തിൽ മല്ലിക തത്ക്ഷണം മരിച്ചു. അമ്പലം കവലയിൽ ട്രാഫിക് നിയന്ത്രിക്കാനായി കരാര്‍ കമ്പിനി നിയോഗിച്ചിട്ടുള്ള മാര്‍ഷല്‍മാരുടെ മുന്നിൽ വെച്ചാണ് സംഭവം. മകളുടെ പാണാവള്ളിയിലെ വീട്ടിലേക്ക് പോകുകയായിരുന്നു മല്ലിക.

എരമല്ലൂര്‍ കലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന തിരുവാതിര ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് കുറച്ചുനേരം ഗതാഗതം തടസപ്പെട്ടു. അരൂര്‍ പോലീസും അഗ്നിശമനസേനയും എത്തിയാണ് മൃതശരീരം അരൂക്കുറ്റി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

മല്ലിക എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തില്‍ സഹായിയായി ജോലിചെയ്യുകയായിരുന്നു. ഭര്‍ത്താവ്: പരേതനായ അജയന്‍, മക്കള്‍: അനില്‍കുമാര്‍ (വര്‍ക്ക്‌ഷോപ്പ്, ശ്രീനാരായണപുരം), അര്‍ച്ചന, മരുമക്കള്‍: മനോജ്, രേഷ്മ. അരൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week