28.4 C
Kottayam
Saturday, June 6, 2026

ആറു വയസുകാരിയായ മകളെയും കൂട്ടി യുവതി കാമുകനൊപ്പം മുങ്ങി; കോടതിയിലെത്തിയപ്പോള്‍ മകളുടെ ആവശ്യമിങ്ങനെ

Must read

കാഞ്ഞങ്ങാട്: ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തുന്നതിന് തൊട്ടു മുമ്പ് മകളെയും കൂട്ടി ഭര്‍തൃവീട്ടില്‍ നിന്നും മുങ്ങിയ യുവതി കോടതിയില്‍ വെച്ച് പെയിന്റിംഗ് തൊഴിലാളിയായ കാമുകനൊപ്പം പോയി. മാവുങ്കാല്‍ പുതിയ കണ്ടത്തെ ഭര്‍തൃവീട്ടില്‍ നിന്ന് കാണാതായ ചായ്യോത്തെ ധനിഷയാണ് തച്ചങ്ങാട് അരവില്‍ സ്വദേശി ജിതേഷിനൊപ്പം പോയത്. യുവതിയെ കഴിഞ്ഞ 25 മുതല്‍ കാണാതായിരിന്നു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഇരുവരും കോടതിയിലെത്തിയിരുന്നു. മാതാവ് കൂട്ടികൊണ്ടു പോയ ആറുവയസ്സുകാരിയായ മകളെ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

എല്ലാവരെയും അത്ഭുതപ്പെടുത്തി ആറ് വയസ്സുകാരിയായ ഏക മകള്‍ കോടതിയില്‍ മാതാവിനൊപ്പം പോകാന്‍ കൂട്ടാക്കാതെ പിതാവിനൊപ്പം പോകുകയാണ് ഉണ്ടായത്. മാതാവിനൊപ്പം പോകാന്‍ കുട്ടി തയ്യാറാണെങ്കിലും കാമുകന്‍ കൂടെയുള്ളതിനാല്‍ കുട്ടി കൂടെ പോകാന്‍ തയ്യാറായില്ല. പിതാവിനൊപ്പം പോകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കുട്ടിയെ പിതാവ് വിനോദിനൊപ്പം കോടതി വിട്ടയച്ചു. കഴിഞ്ഞ 25 ന് പുലര്‍ച്ചെ പുതിയ കണ്ടത്തെ വീട്ടില്‍ നിന്നും കാണാതായ ധനിഷയും മകളെയും പോലീസാണ് കോടതിയില്‍ ഹാജരാക്കിയത്.

തിരോധാനം സംബന്ധിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസ്സെടുത്ത് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ചാറ്റിംഗില്‍ പരിചയപ്പെട്ട തച്ചങ്ങാട്ടെ പെയിന്റിംഗ് തൊഴിലാളി അരവില്‍ ജിതേഷിനൊപ്പം പോയതായി കണ്ടെത്തി. ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും വരുന്ന വിവരമറിഞ്ഞാണ് ധനിഷ, കാമുകനൊപ്പം മണിക്കൂറുകള്‍ക്ക് മുമ്പ് മുങ്ങിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പോലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കമിതാക്കള്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ നേരിട്ട് ഹാജരായത്.

ക്ഷേത്രത്തില്‍ മാലയിട്ട് വിവാഹിതരായതായി ഇരുവരും പോലീസിനെ അറിയിച്ചു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ധനിഷ കാമുകനൊപ്പം പോകാന്‍ താത്പര്യമറിയിച്ചു. യുവതിയെ സ്വന്തം ഇഷ്ടപ്രകാരം പെയിംന്റിംഗ് തൊഴിലാളിക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week