വീടിന് പിടിച്ചു: അടിമാലിയിൽ 2 കുട്ടികൾ ഉൾപ്പെടെ 4 പേർ വെന്തുമരിച്ചു; ദുരൂഹത

അടിമാലി: ഇടുക്കി വെള്ളത്തൂവല്‍ സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ ഒരു കടുംബത്തിലെ 4 പേര്‍ വീടിന് തീപിടിച്ച് മരിച്ചതായി സൂചന. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), മക്കളായ അഭിനന്ദ് (10), അഭിനവ് (6) എന്നിവര്‍ മരിച്ചതായാണ് നിഗമനം. ശുഭയുടെ മാതാവ് പൊന്നമ്മയും (70) വീട്ടിലുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതില്‍ അഭിനവിന്റെ മൃതദേഹം നാട്ടുകാര്‍ ചേര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

പൊലീസും അഗ്‌നിരക്ഷാ സംഘവും സംഭവ സ്ഥലത്തേക്കു പോയിട്ടുണ്ട്. രണ്ട് ശരീരാവശിഷ്ടങ്ങളാണ് കത്തിക്കരിഞ്ഞ നിലയില്‍ വീട്ടില്‍നിന്നു കണ്ടെത്തിയിരിക്കുന്നത്. ഒരാളുടെ മൃതദേഹം വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കാമെന്നാണ് പൊലീസ് നിഗമനം.

ഫൊറന്‍സിക്കിന്റെ സാന്നിധ്യത്തില്‍ നാളെ കൂടുതല്‍ പരിശോധന നടത്തും. വൈകിട്ട് 6.30ടെയാണ് വിവരം നാട്ടുകാര്‍ അറിയുന്നത്. ഇന്നലെ തീപിടിത്തമുണ്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നതായും നാട്ടുകാര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News