കോട്ടയം ഏറ്റുമാനൂര്‍ നഗരത്തില്‍ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണ സാമഗ്രികളും ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കൃതിമ നിറങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.പത്തോളം ഹോട്ടലുകളിലായിരുന്നു പരിശോധന.
ഏറ്റുമാനൂര്‍ നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ ടി.പി മോഹന്‍ദാസിന്റെ നിര്‍ദ്ദേശപ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനു,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.ദിവസങ്ങളോളം പഴക്കമുള്ള പാകം ചെയ്ത ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന നിലയില്‍ കണ്ടെത്തി.
ആദാമിന്റെ ചായക്കട, തെള്ളകം പഴകിയ എണ്ണ, ചിക്കന്‍ കറി, ഈത്തപ്പഴം സാസ്‌ക്, പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ ബൌള്‍ തുടങ്ങിയവ.
ഹോട്ടല്‍ കലവറ,ഏറ്റുമാനൂര്‍ പഴകിയ ചിക്കന്‍, ഉള്ളിച്ചാര്‍, ചപ്പാത്തി, മീന്‍കറി (രണ്ട് തരം), ബീഫ്, കപ്പ് വേവിച്ചത്, ബീഫ് ഉലത്തിയത്, ഉഴുന്നുമാവ്, പ്ലാസ്റ്റിക് കവറുകള്‍, ഡിസ്‌പോസിബിള്‍ കപ്പ് (ഒരു ചാക്ക്), ബിരിയാണി റൈസ്, ചോറ്, ചിക്കന്‍ ഫുള്‍, മീന്‍പീസ്, നൂഡില്‍സ്, തെര്‍മോക്കോള്‍ പായ്ക്കറ്റിലെ ചപ്പാത്തി, പുളിശ്ശേരി, എണ്ണ തുടങ്ങിയവ.
ഹോട്ടല്‍ ഐശ്വര്യ, കാരിത്താസ് കവല – പഴകിയ ചോറ്, മീന്‍കറി, നാരങ്ങാകറി, എണ്ണ, പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങിയവ.കപ്പ, ഇറച്ചി, മീന്‍കറി, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് ബൌളുകള്‍ തുടങ്ങിയവ. ക
ഹോട്ടല്‍ ബേസ് റൗമ, കാരിത്താസ് കവല- പഴകിയ ചോറ്,
ഹോട്ടല്‍ എസ്‌കാലിബര്‍,തെള്ളകം – ചിക്കന്‍ വേവിച്ച് ഫ്രീസ് ചെയ്തത്, കപ്പ പുഴുങ്ങിയത്, ഉരുളകിഴങ്ങ് വറുത്തത്, പ്ലാസ്റ്റിക് ഡിസ്‌പോസബിള്‍ ഗ്ലാസ്, ബൌള്‍
മായ റസ്റ്റോറന്റ്, മംഗരകലുങ്ക് പഴകിയ ചോറ്, എണ്ണ, മീന്‍ വറുത്തത്, ബിരിയാണി റൈസ്, മീന്‍ പീസുകള്‍, കിഴങ്ങ് കറി, പ്ലാസ്റ്റിക് കവറുകള്‍, ഡിസ്‌പോസിബിള്‍ പ്ലയിറ്റ് തുടങ്ങിയവ.
ഹോട്ടല്‍ പി.വി.എസ് ഏറ്റുമാനൂര്‍ പഴകിയ മീന്‍ കറി, വിവിധയിനം ഗ്രേവികള്‍, പന്നിയിറച്ചി തുടങ്ങിയവ.
ആര്‍ ആര്‍ റസ്റ്റോറന്റ്, ഏറ്റുമാനൂര്‍ – പഴകിയ എണ്ണ, ചിക്കന്‍ പീസും ഗ്രേവിയും, പുളിശ്ശേരി, നാരങ്ങാകറി തുടങ്ങിയവ.