24.2 C
Kottayam
Saturday, June 6, 2026

ഹോട്ടലുടമയുടെ കൊലപാതകം: പ്രതികളിലൊരാള്‍ കിക്ക് ബോക്‌സര്‍,ഇടിയേറ്റ് ജസ്റ്റിന്‍ രാജിന്റെ വാരിയെല്ലുകള്‍ തകര്‍ന്നു,പിടിയിലായത് ഡല്‍ഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

Must read

തിരുവനന്തപുരം: വഴുതയ്ക്കാട് കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്‍രാജ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികള്‍ പിടിയിലായത് ഡല്‍ഹിയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ. ജസ്റ്റിന്‍രാജ് വന്ന സ്‌കൂട്ടര്‍ കരകുളത്ത് പണയംവെച്ച് പണവുമായാണ് ഇവര്‍ വിഴിഞ്ഞത്തെത്തിയത്. മരിച്ച ജസ്റ്റിന്‍രാജിന്റെ സുഹൃത്ത് സ്റ്റാന്‍ലിയുടെ വാഹനമാണിത്.

ഡല്‍ഹി സ്വദേശി ഡേവിഡ് ദില്‍കുമാര്‍ (31), വിഴിഞ്ഞം അടിമലത്തുറ സ്വദേശി രാജേഷ് (39) എന്നിവരെയാണ് കൊലപാതകക്കേസില്‍ മ്യൂസിയം പോലീസ് അറസ്റ്റു ചെയ്തത്. ജസ്റ്റിന്‍രാജിന്റെ റസ്റ്ററന്റിലെ തൊഴിലാളികളാണ് ഇവര്‍. കൊലപാതകത്തിനുശേഷം വാഹനവും ജസ്റ്റിന്‍രാജിന്റെ പഴ്സും മോഷ്ടിച്ചാണ് ഇവര്‍ ഇടപ്പഴഞ്ഞിയിലെ വീട്ടില്‍നിന്നു രക്ഷപ്പെട്ടത്.

- Advertisement -

പഴ്സിലുണ്ടായിരുന്ന കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കാനുള്ള ശ്രമവും ഇവര്‍ നടത്തിയിരുന്നു. എന്നാല്‍, പിന്‍നമ്പര്‍ അറിയാത്തതിനാല്‍ ഇതു പരാജയപ്പെട്ടു.

- Advertisement -

നേപ്പാളിയായ ദില്‍കുമാര്‍ ഡല്‍ഹിയിലാണ് താമസം. രാജേഷ് കിക് ബോക്‌സറും ജിംനേഷ്യം പരിശീലകനുമാണ്. രാജേഷിന്റെ ഇടിയേറ്റാണ് ജസ്റ്റിന്‍രാജിന്റെ വാരിയെല്ലുകള്‍ തകര്‍ന്നതെന്ന് പോലീസ് പറയുന്നു. പിടികൂടാനെത്തിയ പോലീസുകാരെയും ഇവര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.

- Advertisement -

ജോലിക്കു ചെല്ലാത്തതിനു വഴക്കുപറഞ്ഞതിനുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്.ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് മ്യൂസിയം സിഐ വിമല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week