കോവളത്ത് ഹോട്ടൽ ജീവനക്കാരി അടുക്കളയിലെ കർട്ടൺ സ്പ്രിംഗിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: കോവളത്ത് ഹോട്ടൽ ജീവനക്കാരിയായ യുവതിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോവളത്തെ സ്വകാര്യ ഹോട്ടൽ ജീവനക്കാരിയായ സിക്കിം ടിബറ്റ് റോഡ്  യാംഗ്ടോക്ക് സ്വദേശിനി വേദൻഷി കുമാരി(24) യെയാണ് ഇന്നലെ രാവിലെ വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

രണ്ട് സിക്കിം സ്വദേശിനികളും മൂന്ന് മലയാളികളുമാണ് വാടക വീടിന്റെ മുകളിലത്തെ നിലയിൽ താമസിച്ചിരുന്നത്. രാത്രി വരെ ഫോൺ ചെയ്തിരിക്കുന്നത് കണ്ടുവെന്നും രാവിലെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പൊലീസിന് മൊഴി നൽകിയത്. അടുക്കളയിലെ കർട്ടൺ സ്പ്രിംഗിൽ ആണ് വേദൻഷി തൂങ്ങി മരിച്ചത്.

അതിനാൽ മൃതദേഹം തറയിൽ തട്ടി ഇരിക്കുന്ന നിലയിൽ ആയിരുന്നു. സംഭവത്തിൽ പ്രഥമദൃഷ്ട്യാ ദുരൂഹതയില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും കോവളം എസ്എച്ച്ഒ ബിജോയ് പറഞ്ഞു. ഫോറൻസിക് വിദഗ്ദർ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റിയതായും ബന്ധുക്കളെ വിവരമറിയിച്ചതായും കോവളം പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News