കൊച്ചി:എറണാകുളം നോർത്ത് SRM റോഡിലെ വനിതകൾ നടത്തുന്ന കൊതിയൻസ് ഹോട്ടലിൽ കയറി അക്രമം നടത്തുകയും, പാത്രങ്ങൾ ഉൾപ്പെടെ അടിച്ചു തകർക്കുകയും, പണം അപഹരിക്കുകയും ചെയ്ത മഹാരാജാസ് കോളേജ് ഹോസ്പിറ്റലിൽ താമസിക്കുന്ന BA മൂന്നാം വർഷം ഫിലോസഫി വിദ്യാർത്ഥി കൊല്ലം ആയൂർ സ്വദേശി ശ്രീനിലയം വീട്ടിൽ നിഖിൽ (21), BSc രണ്ടാം വർഷ ബോട്ടണി വിദ്യാർത്ഥി എഴുപുന്ന സ്വദേശി പുത്തൻ തറ വീട്ടിൽ നന്ദു (19), BA രണ്ടാം വർഷ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാർത്ഥി ഞാറക്കൽ സ്വദേശി തുമ്പപറമ്പിൽ വീട്ടിൽ അർജുൻ (25), BSc രണ്ടാം വർഷ ബോട്ടണി വിദ്യാർത്ഥി ചേർത്തല സ്വദേശി കേശവ നിവാസിൽ ശ്രീകേഷ് (20), BA രണ്ടാം വർഷ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാർത്ഥി അർത്തുങ്കൽ സ്വദേശി ആര്യശേരി വീട്ടിൽ ജെൻസൺ (18), BA രണ്ടാം വർഷ മലയാള വിദ്യാർത്ഥി മുടിക്കൽ സ്വദേശി കുന്നത്ത് വീട്ടിൽ മനു (19), BSc രണ്ടാം വർഷ മാത്‍സ് വിദ്യാർത്ഥി ഇടപ്പള്ളി സ്വദേശി കിഴവന പറമ്പിൽ വീട്ടിൽ നിതിൻ ദാസ് (20) എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ആറാം തിയതി മഹാരാജാസ് ഹോസ്റ്റലിൽ നടക്കുന്ന ഓണാഘോഷ പരിപാടിക്ക് 455 പേരുടെ ഭക്ഷണം ഓർഡർ ചെയ്യാൻ ജെൻസൺ ആണ് ആദ്യം ഹോട്ടലിൽ വന്നത് തുടർന്ന് 90 രൂപയ്ക്കു ഭക്ഷണം നൽകാൻ തീരുമാനിക്കുകയും 28000/- രൂപ അഡ്വാൻസ് ആയി കൊടുക്കുകയും ചെയ്തു. ആറാം തിയതി രാവിലെ ജെൻസൺ ഉൾപ്പെടെയാണ് ഹോട്ടലിൽ നിന്നും 68 പാത്രങ്ങളിലായി ഭക്ഷണം പാക്ക് ചെയ്തത്, അവിടെനിന്നും ഉച്ചക്ക് ഒരു ഓട്ടോയിൽ ഭക്ഷണം ഹോട്ടലിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് 2.30 മണിയോടെ പ്രതികളായ ഏഴുപേരും ഹോട്ടലിൽ എത്തി കൊണ്ടുപോയ ഭക്ഷണം 150 പേർക്ക് പോലും തികഞ്ഞില്ല എന്ന് പറഞ്ഞു ഹോട്ടലിൽ കയറി ഉടമ ശ്രീകലയെയും മറ്റു വനിതാ ജീവനക്കാരെയും ഭീഷണി പെടുത്തുകയും പാത്രങ്ങൾ അടിച്ചു തകർക്കുകയും കൊടുത്ത അഡ്വാൻസ് തുക തിരിച്ചു ചോദിക്കുകയും ചെയ്തത്. അതിനു വിസമ്മതിച്ച ഹോട്ടലുടമയെ കൊല്ലുമെന്ന് പറഞ്ഞു 20000/- രൂപ കൈക്കലാക്കി അവിടെ നിന്നും കടന്നു കളയുകയും ചെയ്തു.രാത്രിയോടെ ഹോസ്റ്റലിൽ പാത്രങ്ങൾ എടുക്കാൻ ചെന്നപ്പോഴാണ് കൊണ്ടുപോയ ഭക്ഷണ പാത്രങ്ങളിൽ പകുതിയും തുറന്നിട്ട് പോലുമില്ല എന്ന കാര്യം മനസ്സിലായത്. തുടർന്ന് ഹോട്ടലുടമ സ്റ്റേഷനിൽ എത്തി പരാതി നല്കുകയായിരുന്നു, എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ലാൽജിയുടെ നിർദ്ദേശ പ്രകാരം നോർത്ത് SHO സിബി ടോം, SI മാരായ അനസ്, ജബ്ബാർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്, ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി