HealthNews

സംസ്ഥാനത്ത് 38 ഹോട്ട്‌സ്‌പോട്ടുകൾ കൂടി

തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് 38 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോല്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ 13), പള്ളിക്കര (4, 14), പനത്തടി (2, 5, 13, 14), പൈവളികെ (16), പീലിക്കോട് (4, 11), പുല്ലൂര്‍ പെരിയ (1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോര്‍ക്കാടി (7), തൃക്കരിപ്പൂര്‍ (1, 4, 15), തൃശൂര്‍ ജില്ലയിലെ കൊടകര (2), പാവറാട്ടി (3), മടക്കത്തറ (6, 7, 8, 14), പുത്തൂര്‍ (3), കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (31), നെന്മണിക്കര (6), പറപ്പൂക്കര (1, 3), വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റി (10, 11, 16, 17, 20), കണ്ണൂര്‍ ജില്ലയിലെ എരുവേശി (2, 7), ചെറുകുളം (6), ചെങ്ങളായി (1), കൊട്ടിയൂര്‍ (1, 6), മാടായി (14), ആറളം (10), കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ (5), മാവൂര്‍ (2, 4), കക്കോടി (10), കാക്കൂര്‍ (12), തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം (5, 7, 15), കിളിമാനൂര്‍ (12), പെരിങ്ങമല (17), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (6), ഏനാദിമംഗലം (15), പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ (4), ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് (10), മലപ്പുറം ജില്ലയിലെ മാമ്പാട് (2, 3, 11, 12), വയനാട് ജില്ലയിലെ നൂല്‍പ്പുഴ (14, 15, 16, 17), എറണാകുളം ജില്ലയിലെ കൊടുവള്ളി (22) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.

അതേസമയം, 16 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ആറന്മുള (വാര്‍ഡ് 14), കല്ലൂപ്പാറ (12), പന്തളം മുന്‍സിപ്പാലിറ്റി (31, 32), ചെറുകോല്‍ (2, 12, 13), കടപ്ര (8, 9), വയനാട് ജില്ലയിലെ കോട്ടത്തറ (5), മീനങ്ങാടി (15, 16), പൂത്താടി (3, 4, 5, 6, 7, 8, 15), കൊല്ലം ജില്ലയിലെ പോരുവഴി (എല്ലാ വാര്‍ഡുകളും), പേരയം (എല്ലാ വാര്‍ഡുകളും), പാലക്കാട് ജില്ലയിലെ അകത്തേത്തറ (11), പുതുപരിയാരം (8), തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി (35), ചൊവ്വന്നൂര്‍ (1), ഇടുക്കി ജില്ലയിലെ വാത്തിക്കുടി (11, 14), ആലപ്പുഴ ജില്ലയിലെ വെണ്‍മണി (8) എന്നീ പ്രദേശങ്ങളേയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് നിലവില്‍ ആകെ 453 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button