കൊച്ചി: ഹോസ്റ്റല്‍ പ്രവേശന സമയം കുറച്ചതില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. യാതൊരു മുന്നറിയിപ്പും നൽകാതെ സമയം രാത്രി പതിനൊന്നു മണിയില്‍ നിന്ന് പത്ത് മണിയാക്കി കുറച്ചതിനെതിരെയാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്. കെ എസ് യു, എസ് എഫ് ഐ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കും വിദ്യാര്‍ഥികള്‍ ഉപരോധിച്ചു.
രാത്രി ഒന്‍പതരോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധം ആരംഭിച്ചത്. യാതൊരു. മുന്നറിയിപ്പും നൽകിയില്ലെന്നും വിദ്യാർത്ഥികളുമായോ യൂണിയനുമായോ ഒരുവിധത്തിലുള്ള ചർച്ചയും ഇക്കാര്യത്തിൽ നടത്തിയിട്ടില്ലെന്നും സംഘടനകൾ ആരോപിച്ചു.
രാത്രി 9 മണിക്ക് മുൻപ് മാത്രമാണ് പത്തു മണിക്ക് മുൻപ് ഹോസ്റ്റലിൽ കയറണമെന്നും സമയം മാറ്റിയെന്നും വാര്‍ഡന്‍ അറിയിച്ചത്. ലൈബ്രറിയില്‍ പോകുന്ന വിദ്യാര്‍ഥികള്‍ 11 മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ രേഖ കൈമാറണമെന്നാണ് ലഭിച്ച അറിയിപ്പ്.
മറ്റ് വിദ്യാർത്ഥികൾ കൃത്യസമയം പാലിക്കണമെന്നും വാർഡൻ അറിയിച്ചെന്നും വിദ്യാർത്ഥികൾ പറയുന്നു. അതേസമയം
അധികൃതരുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നും തീരുമാനം പിന്‍വലിക്കുന്നത് വരെ സമരം തുടരുക തന്നെ ചെയ്യുമെന്നും നേതാക്കൾ വ്യക്തമാക്കി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തുമണിയായിരുന്നു കുസാറ്റ് ഹോസ്റ്റലുകളിലെ പ്രവേശന സമയം. അന്ന് വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. തുടർന്ന് സമയം 11 മണിയാക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും കുറച്ചിരിക്കുന്നത്. സമയമാറ്റത്തെ സംബന്ധിച്ച് വിസിയോടും രജിസ്ട്രാറിനോടും സംസാരിച്ചെന്നും എന്നാല്‍ അനുകൂല തീരുമാനമായില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.