പാലക്കാട്: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കുതിരയോട്ടം നടത്തിയ സംഭവത്തിൽ കമ്മിറ്റിക്കാർക്കും കുതിരയോട്ടക്കാർക്കും കാഴ്ചക്കാർക്കുമെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിറ്റൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് വിലക്ക് ലംഘിച്ചും കോവിഡ് മാനദണ്ഡം ലംഘിച്ചും 20ഓളം കുതിരകളെ പങ്കെടുപ്പിച്ചാണ് കുതിരയോട്ടം സംഘടിപ്പിച്ചത്.
കുതിരയോട്ടത്തിൽ ആയിരത്തോളം പേർ പങ്കെടുത്തിരുന്നു. മൂന്ന് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. കേസെടുത്ത 25 പ്രതികളിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടുവെന്നും മുഖ്യമന്ത്രി അറിയിച്ചു. കുതിരയോട്ടക്കാരായ 55 പേർക്കെതിരേയും കാണികളായ 200 പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്.