24 C
Kottayam
Thursday, June 4, 2026

പതിനേഴ് വയസുകാരിയുടെ മൃതദേഹം തലയറുത്ത് കനാലിൽ തള്ളി;അമ്മയടക്കം നാല് കുടുംബാംഗങ്ങൾ കസ്റ്റഡിയിൽ

Must read

മീററ്റ്: ഉത്തർപ്രദേശിൽ പതിനേഴ് വയസുകാരിയുടെ മൃതദേഹം തലയറുത്ത് കനാലിൽ തള്ളിയ കേസിൽ അമ്മയടക്കം നാല് കുടുംബാംഗങ്ങൾ പോലീസ് കസ്റ്റഡിയിൽ. പ്രാഥമിക അന്വേഷണത്തിൽ ദുരഭിമാനക്കൊലയെന്നാണ് നിഗമനം. ആൺസുഹൃത്തുമായി ഫോണിൽ സംസാരിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

അമ്മയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് സൂചന. മൃതദേഹം തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണ് ബന്ധുക്കളുടെ സഹായത്തോടെ തലയറുത്ത് മാറ്റി ശരീരം ഉപേക്ഷിച്ചത്. എന്നാൽ പെൺകുട്ടിയുടെ വസ്ത്രത്തിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച പേപ്പർ കഷ്‌ണമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

- Advertisement -

വ്യാഴാഴ്ച രാവിലെയാണ് സംഭവം. ബുധാനാഴ്ച രാത്രി ഒരു മണിയ്ക്ക് ശേഷം പെൺകുട്ടി ആൺസുഹൃത്തുമായി സംസാരിക്കുന്നത് അമ്മ രാകേഷ് ദേവി ചോദ്യം ചെയ്തു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി പെൺകുട്ടിയുടെ ഫോൺ മാതാവ് പിടിച്ചുവാങ്ങിയതോടെ തർക്കം വഷളായി. ഇതിനിടെ മാതാവ് പെൺകുട്ടിയെ കൊലപ്പെടുത്തി. ശേഷം ബന്ധുക്കളെ അറിയിച്ചു. പെൺകുട്ടിയുടെ അമ്മാവന്മാരും, കസിന്സും അടക്കമുള്ളവർ സംഭവസ്ഥലത്തെത്തി. ശരീരം മറവ് ചെയ്യണമെന്ന തീരുമാനത്തിലെത്തിയതോടെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ തലയറുത്ത് മാറ്റി. ശേഷം ബഹാദൂർപൂർ ഗ്രാമത്തിലെ അഴുക്കുചാലിൽ പെൺകുട്ടിയുടെ ശരീരം വലിച്ചെറിഞ്ഞു. തല ജാനി ഗംഗ കനാലിലും ഉപേക്ഷിച്ചു.

- Advertisement -

അടുത്ത ദിവസം പെൺകുട്ടിയുടെ ശരീരം സമീപവാസികൾ കണ്ടതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആൺസുഹൃത്തിന്‍റെ പേരും മൊബൈൽ നമ്പറും അടങ്ങിയ കടലാസ് തുണ്ട് പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്നും കണ്ടെത്തി. ഇതാണ് പോലീസിന് കുട്ടിയുടെ വിവരങ്ങൾ തിരിച്ചറിയാൻ സഹായിച്ചത്. വികാവസാന പെൺകുട്ടിയെ തിരിച്ചറിഞ്ഞതും.

- Advertisement -

പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് വികാസ് പോലീസിനോട് സമ്മതിച്ചു. വികാസിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ അമ്മയെയും രണ്ട് അമ്മാവന്മാരെയും ഒരു ബന്ധുവിനെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ തല ഇതുവരെ കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സിറ്റി എസ്‌.പി ആയുഷ് വിക്രം സിങ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week