റൂഫ് വർക്കിന് വിളിച്ചു വരുത്തി; റൂമിൽ ഇരുന്നപ്പോൾ കടന്നു വന്നത് നഗ്നയായ രഞ്ജിനി,ബ്ലാക്ക്‌മെയിലിംഗിനായി വീഡിയോ പിടിച്ചു,50 ലക്ഷം പിന്നീട് ആറു ലക്ഷമായി കുറച്ചു,കൂടുതല്‍ ഇരകളുണ്ടോയെന്ന് പരിശോധന

കോട്ടയം: മധ്യവയസ്‌കനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലാകുമ്പോൾ പൊലീസ് ലക്ഷ്യമിടുന്നത് വിശദ അന്വേഷണം. മധ്യവയസ്‌കന്റെ പരാതിയിൽ വൈക്കം എസ്‌ഐ അജ്മൽ ഹുസൈന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

സമാന രീതിയിൽ പ്രതികൾ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കും. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും സംശയമുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നഗ്‌നചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. വെച്ചൂർ സ്വദേശിനി രതിമോൾ, ഓണംതുരുത്ത് സ്വദേശിനി രഞ്ജിനി, കുമരകം സ്വദേശി ധൻസ് എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. രതിമോളുടെ ബന്ധുവായ മധ്യവയസ്‌കനെയാണ് പ്രതികൾ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചത്.

രതിമോൾ

നിർമ്മാണ തൊഴിലാളിയായ മധ്യവയസ്‌കനെ ജോലിയുടെ ആവശ്യത്തിനെന്ന പേരിൽ വിളിച്ചു വരുത്തി കെണിയിൽപ്പെടുത്തുകയായിരുന്നു. ധൻസിന്റെ നേതൃത്വത്തിൽ ദൃശ്യങ്ങളും പകർത്തി. ധൻസ് പൊലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താൽ ഒത്തുതീർപ്പാക്കാമെന്നും രതിമോൾ അവശ്യപ്പെട്ടു.

പിന്നീട് പലപ്പോഴായി രതിയും ധൻസും ഫോൺ വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. റൂഫ് വർക്ക് ജോലി ചെയ്യുന്ന ഇയാളെ, രതിമോളുടെ വീടിന്റെ സമീപത്തുള്ള വീട്ടിൽ ജോലി ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ സമയം വീട്ടുകാർ പുറത്തുപോയിരിക്കുകയാണെന്നും അവർ വന്നിട്ട് നോക്കാമെന്നും പറഞ്ഞ് ഇയാളെ രതിമോൾ അടുത്ത മുറിയിൽ ഇരുത്തുകയായിരുന്നു.

രഞ്ജിനി

തുടർന്ന് രഞ്ജിനി നഗ്‌നയായി മധ്യവയസ്‌കന്റെ മുറിയിലേക്ക് കടക്കുകയും, ഈ സമയം കൂട്ടാളിയായ ധൻസ് മുറിയിൽ എത്തി ഇവരുടെ വീഡിയോ പകർത്തി. ഇതിനുശേഷം രതിമോൾ വന്ന് യുവാവ് പൊലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താൽ ഒത്തുതീർപ്പാക്കാമെന്നും അറിയിച്ചു.

എന്നാൽ 50 ലക്ഷം എന്നുള്ളത് 6 ലക്ഷം രൂപ ആക്കി കുറച്ചിട്ടുണ്ടെന്നും, രതിമോൾ അതുകൊടുത്തിട്ടുണ്ടെന്നും ഇത് പിന്നീട് എനിക്ക് തിരിച്ചുതരണമെന്ന് മധ്യവയസ്‌കനോട് ആവശ്യപ്പെടുകയുമായിരുന്നു.

ധൻസ്

പിന്നീട് പലപ്പോഴായി രതിമോളും, ഇവരുടെ ഫോണിൽ നിന്ന് ധൻസും വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടും എന്ന് ഭീഷണിപ്പെടുത്തി. ഭീഷണി അസഹന്യമായതിനെ തുടർന്ന് മധ്യവയസ്‌കൻ പൊലീസിൽ പരാതിപ്പെട്ടു.

വൈക്കം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാപൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇത്തരത്തിൽ ഇവർ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്നും, ഇവരുടെ സംഘത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News