25.5 C
Kottayam
Friday, June 5, 2026

സെക്സ് വർക്കർ പരിചയപ്പെടുത്തി അടുത്തു; മുറിയില്‍ വിളിച്ചു വരുത്തി വീഡിയോ ചിത്രീകരിച്ച് ഹണി ട്രാപ്പ്: മരട് അനീഷിന്റെ സഹോദരനും ഭാര്യയും അടക്കം അഞ്ചു പേര്‍ അറസ്റ്റില്‍

Must read

തൃപ്പൂണിത്തുറ: വൈക്കം സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും ഫോണും ബൈക്കും തട്ടിയെടുത്ത കേസില്‍ ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തു. അനീഷിന്റെ അനിയന്‍ ആഷിക്ക് ആന്റണി (33), ആഷിക്കിന്റെ ഭാര്യ നേഹ (35), ആഷിക്കിന്റെ അടുപ്പക്കാരി സുറുമി (29), സുഹൃത്ത് പനങ്ങാട് വാടകയ്ക്കു താമസിക്കുന്ന തോമസ് (24), തോമസിന്റെ ഭാര്യ ജിജി (19) എന്നിവരെയാണു ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവാവിനെ മുറിയില്‍ വിളിച്ചു വരുത്തി വീഡിയോ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തി പല തവണകളിലായി 13,500 രൂപയും മൊബൈല്‍ ഫോണും ബൈക്കും തട്ടിയെടുത്തെന്ന വൈക്കം സ്വദേശിയായ യുവാവിന്റെ പരാതിയിലായിരുന്നു കേസ്. ആഷിക് ആന്റണിയാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍. ഇയാള്‍ ലൈംഗിക തൊഴിലാളിയാണെന്നു തെറ്റിദ്ധരിപ്പിച്ചു സുറുമിയുടെ ഫോണ്‍ നമ്പര്‍ വൈക്കം സ്വദേശിയായ യുവാവിന് കൈമാറി. തുടര്‍ന്നു യുവാവുമായി സുറുമിയും ആഷിക്കും സൗഹൃദം സ്ഥാപിച്ചു.

- Advertisement -

കഴിഞ്ഞ നവംബറില്‍ തൃപ്പൂണിത്തുറ മാര്‍ക്കറ്റിനു സമീപമുള്ള ലോഡ്ജിലേക്കു ഇരുവരും ചേര്‍ന്ന് യുവാവിനെ വിളിച്ചുവരുത്തി. യുവാവ് മുറിയില്‍ എത്തി ശേഷം സുറുമി വാതില്‍ അടച്ചപ്പോള്‍ പുറത്തു കാത്തുനിന്ന ആഷിക്കും തോമസും വാതില്‍ തുറന്ന് അകത്തു കയറി ഇവരുടെ വിഡിയോ ചിത്രീകരിച്ചു. തുടര്‍ന്നു വിഡിയോ പ്രചരിപ്പിക്കുമെന്നു യുവാവിനെ നേഹ ഉള്‍പ്പടെയുള്ള സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.

- Advertisement -

ശേഷം നാലു പേരും ചേര്‍ന്ന് യുവാവിന്റെ ബൈക്ക് തട്ടിയെടുക്കുകയും തട്ടിയെടുത്ത ബൈക്ക് പണയം വച്ച് അതില്‍ ഒരു വിഹിതം ജിജിയുടെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു. അന്വേഷണത്തില്‍ മൂന്ന് പ്രതികളെ നെട്ടൂരിനു സമീപമുള്ള വാടകവീട്ടില്‍ നിന്നും ഒരാളെ പനമ്പിള്ളിനഗറില്‍ നിന്നും ഒരാളെ മൂന്നാര്‍ റിസോര്‍ട്ടില്‍ നിന്നുമാണു പിടികൂടിയത്.

- Advertisement -

ഹില്‍പാലസ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.എല്‍. യേശുദാസ്, എസ്‌ഐമാരായ കെ. അനില, യു.വി. വിഷ്ണു, എം.ആര്‍. സന്തോഷ്, എഎസ്‌ഐമാരായ ഉമേഷ് കെ. ചെല്ലപ്പന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഭിലാക്ഷി, സി.എല്‍. ബിന്ദു, എ.എം. ഷാന്റി, സ്‌ക്വാഡ് അംഗങ്ങളായ ബൈജു, പോള്‍ മൈക്കിള്‍ എന്നിവര്‍ ചേര്‍ന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week